ചെന്നൈ: തഞ്ചാവൂർ പിള്ളയാർപട്ടിയിൽ തിരുവള്ളുവർ പ്രതിമക്ക് കാവി പുതപ്പിച്ച് രുദ് രാക്ഷമാലയണിയിച്ച് ഭസ്മം പൂശി ദീപാരാധന നടത്തിയ ഹിന്ദു മക്കൾ കക്ഷി പ്രസിഡൻറ് അ ർജുൻ സമ്പത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനഃപൂർവം സംഘർഷാവസ്ഥ സൃഷ്ടിച്ചതിനാണ് കേസ്.
തമിഴ്നാട് ബി.ജെ.പി ഘടകം ട്വിറ്റർ പേജിൽ കാവിവസ്ത്രത്തിൽ ഭസ്മം പൂശിയ തിരുവള്ളുവരുടെ പടം പോസ്റ്റ് ചെയ്തത് ഏറെ വിവാദത്തിന് കാരണമായിരുന്നു. ഇതേവരെ തൂവെള്ള വസ്ത്രത്തിൽ ഭസ്മക്കുറിയിടാത്ത തിരുവള്ളുവരുടെ ചിത്രമാണ് പ്രചാരത്തിലുണ്ടായിരുന്നത്. പ്രതിമയെ കാവി വസ്ത്രം പുതപ്പിച്ച ബി.ജെ.പി നടപടിക്കെതിരെ ഡി.എം.കെ, ദ്രാവിഡ കഴകം, വിടുതലൈ ശിറുതൈ കക്ഷികൾ, ഇടതു പാർട്ടികൾ, എം.ഡി.എം.കെ തുടങ്ങിയ കക്ഷികൾ ശക്തിയായി പ്രതിഷേധിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലും ഇത് ചർച്ചയായി.
അതിനിടെ തഞ്ചാവൂർ പിള്ളയാർപട്ടിയിൽ തിരുവള്ളുവരുടെ പ്രതിമ അജ്ഞാത സംഘം കരി ഒായിലും ചാണകവുമൊഴിച്ച് വികൃതമാക്കിയതും വിവാദമായി. പിന്നീട് പൊലീസെത്തിയാണ് പ്രതിമ വൃത്തിയാക്കിയത്. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ് മുന്നറിയിപ്പ് അവഗണിച്ചാണ് അർജുനും പ്രവർത്തകരും പിള്ളയാർപട്ടിയിലെ പ്രതിമക്ക് കാവി പുതപ്പിച്ചത്. തിരുവള്ളുവർ ഹിന്ദുവാണെന്നും ഹൈന്ദവാചാര പ്രകാരം വഴിപാട് നടത്തുക മാത്രമാണുണ്ടായതെന്നും അർജുൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.