എസ്.ഐയെ കഴുതയെന്ന് വിളിച്ച ഹിന്ദു ജാഗരണ വേദി നേതാവ് അറസ്റ്റില്‍

മംഗളൂരു: പൊലീസ് സബ് ഇന്‍സ്പെക്ടറെ പൊതുയോഗത്തില്‍ കഴുത എന്ന് അധിക്ഷേപിച്ച ഹിന്ദു ജാഗരണ വേദി നേതാവ് ജഗദീശ് കാറന്തിനെ വെള്ളിയാഴ്ച ബംഗളൂരു വിമാനതാവളത്തില്‍  പൊലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബര്‍ 15ന് പുത്തൂരില്‍ ഹിന്ദു ജാഗരണ വേദി സംഘടിപ്പിച്ച റാലിയിലായിരുന്നു വിവാദ പ്രസംഗം. എസ്.ഐ.അബ്ദുല്‍ ഖാദറിനെ അധിക്ഷേപിച്ച സംഭവത്തില്‍ സ്വമേധയ കേസെടുക്കാന്‍ കഴിഞ്ഞ ആഴ്ച ആഭ്യന്തര മന്ത്രി ദക്ഷിണ കന്നട പൊലീസ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതിന് പിറകെയാണ് അറസ്റ്റ്.
 
Tags:    
News Summary - Hindu Jagaran vedi Worker Arrest - Malayalam News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.