അദാനി: പാർലമെന്റിൽ ഇന്നും ​പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം, അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും

ന്യൂഡൽഹി: അദാനി വിഷയത്തിൽ പാർലമെന്റിൽ പ്രതിപക്ഷം ഇന്നും പ്രതിഷേധം ശക്തമാക്കും. സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം. രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തിന്മേയുള്ള നന്ദി പ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യസഭയിൽ മറുപടി പറയും.

കഴിഞ്ഞ രണ്ട് ദിവസം നയ പ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയുമായി പ്രതിപക്ഷം സഹകരിച്ചിരുന്നു. എന്നാൽ ഇന്ന് മുതൽ അദാനി വിഷയത്തിൽ ലോക്‌സഭയിൽ പ്രതിഷേധമുയർത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സഭ നടപടികൾ നിർത്തി ചർച്ച ചെയ്യുക, സംയുക്ത പാർലമെൻറ് സമിതി വിഷയം അന്വേഷിക്കുക തുടങ്ങിയവയാണ് പ്രതിപക്ഷ ആവശ്യങ്ങൾ.

പ്രതിപക്ഷ എം.പിമാർ അദാനി വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. പ്രതിഷേധം ചർച്ച ചെയ്യാൻ രാവിലെ പ്രതിപക്ഷ പാർട്ടി നേതാക്കാൾ യോഗം ചേരും. ലോക്‌സഭയിൽ കേന്ദ്ര ബജറ്റിന്മേലുള്ള ചർച്ചയാണ് പുരോഗമിക്കുന്നത്.

Tags:    
News Summary - Hindenberg-Adani row; Opposition MPs to protest in Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.