ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുൻ കോൺഗ്രസ് നേതാവ് ബി.ജെ.പിയിൽ

ഷിംല: മുൻ കോൺഗ്രസ് നേതാവ് വിജയ് സിങ് മങ്കോട്ടിയ ബി.ജെ.പിയിൽ ചേർന്നു. ഹിമാചൽ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിജയ് സിങ് ബി.ജെ.പിയിൽ ചേർന്നത്. ചൊവ്വാഴ്ച നടന്ന ചടങ്ങിൽ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ അദ്ദേഹത്തിന് പാർട്ടിയുടെ പ്രാഥമിക അംഗത്വം നൽകി. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ച മങ്കോട്ടിയയെ, പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി നദ്ദ പറഞ്ഞു.

ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി വീർഭദ്ര സിങിന്‍റെ രൂക്ഷ വിമർശകനായിരുന്നു മങ്കോട്ടിയ. നവംബർ 12നാണ് ഹിമാചൽ പ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ എട്ടിന് വോട്ടെണ്ണലും നടക്കും. നിയസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 62 സ്ഥാനാർഥികളുടെ പട്ടിക ബി.ജെ.പി നേരത്തെ പുറത്തുവിട്ടിരുന്നു. ഹിമാചൽ പ്രദേശിൽ 68 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 44 സീറ്റുകളും കോൺഗ്രസ് 21 സീറ്റുകളും നേടിയിരുന്നു.

Tags:    
News Summary - Himachal Pradesh Polls: Ex-Congress Leader Vijai Mankotia Joins BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.