Posted On
date_range Updated On
date_range ഹിമാചൽ പ്രദേശിൽ നേരിയ ഭൂകമ്പം; ആളപായമില്ല
ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ നേരിയ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 2.7 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആളപായമോ മറ്റ് അത്യാഹിതങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച പുലർച്ചെ 4.51നാണ് ഭൂകമ്പം അനുഭവപ്പെട്ടതെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
വടക്കുകിഴക്കൻ ചമ്പക്ക് അഞ്ച് കിലോമീറ്റർ ആഴത്തിലായാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. സമീപപ്രദേശങ്ങളിൽ ചെറിയ കുലുക്കം അനുഭവപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.