വിദ്വേഷ പ്രസംഗം; ബംഗാൾ ബി.െജ.പി അധ്യക്ഷൻ ദിലീപ് ഘോഷിന് തെര. പ്രചാരണ വിലക്ക്
കൊൽക്കത്ത: പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷിന് 24 മണിക്കൂർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിലക്ക്. വിവാദ പ്രസംഗത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ നടപടി.
ഏപ്രിൽ 15 രാത്രി ഏഴുതൊട്ട് ഏപ്രിൽ 16ന് ഏഴുവരെയാണ് വിലക്ക്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് ദിലീപ് ഘോഷിന് തെരഞ്ഞെടുപ്പ് നോട്ടീസ് അയച്ചിരുന്നു.
ദിലീപ് േഘാഷിന്‍റെ മറുപടി ശ്രദ്ധാപൂർവം പരിഗണിച്ചെന്ന് വ്യക്തമാക്കിയ കമീഷൻ ഘോഷിന്‍റെ പ്രസംഗം പ്രകോപനപരവും ക്രമസമാധാനത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി. തുടർന്ന് പെരുമാറ്റച്ചട്ടലംഘനത്തിന് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.
കൂച്ച് ബിഹാർ വെടിവെപ്പുമായി ബന്ധപ്പെട്ട ദിലീപ് ഘോഷിന്‍റെ പരാമർശമാണ് വിവാദമായത്. വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെടുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് പുരോഗമിക്കേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിലീപ് ഘോഷിന്‍റെ പരിപാടികളും റാലികളും നിശ്ചയിച്ചിരുന്നു. വിലക്ക് വന്നതോടെ വെള്ളിയാഴ്ചത്തെ പരിപാടികളിൽ ദിലീപ് ഘോഷിന്‍റെ സാന്നിധ്യമുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.