പെട്രോളിന് ഇവിടെ തീവില; മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിൽ 122.67 രൂപ

ഔറംഗാബാദ്: വാലിൽ തീപിടിച്ച മട്ടിൽ, രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോൾ അതുക്കും മേലെ എന്ന മട്ടിൽ വിലയേറുന്നൊരു നാടുണ്ട് മഹാരാഷ്ട്രയിൽ. പർഭാനി ജില്ലയിലാണത്. അവിടെ പെട്രോൾ വില 122.67 രൂപയിലെത്തി. രാജ്യത്തെ ഏറ്റവും ഉയർന്ന വിലകളിലൊന്നാണിത്.

ഉയർന്ന ഗതാഗതച്ചെലവാണ് വില ഉയരാൻ കാരണം. മറാത്ത്‌വാഡയിലെ പർഭാനി നഗരത്തിനും വടക്കൻ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മൻമാഡിലെ ഇന്ധന ഡിപ്പോക്കും ഇടയിൽ 400 കിലോമീറ്ററിനടുത്ത് ദൂരമുണ്ട്. ഇന്ധനം കൊണ്ടുപോകുന്ന ടാങ്കറിന്റെ റൗണ്ട് ട്രിപ് ദൂരം ഏകദേശം 730 കിലോമീറ്ററാണ്.

ഗതാഗതച്ചെലവ് ലിറ്ററിന് 2.07 രൂപ വരും -പർഭാനി പെട്രോൾ ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അമോൽ ബേദ്‌സുർകർ പറഞ്ഞു.

Tags:    
News Summary - Higher transportation cost pushes petrol rate in Maharashtra's Parbhani district to Rs 122.67 per litre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.