ലഖ്നോ: ഗോരഖ്പുരിലെ ആശുപത്രിയിലുണ്ടായ ശിശുമരണങ്ങൾ സംബന്ധിച്ച് ആറാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ യു.പി സർക്കാറിനോടും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ജനറലിനോടും അലഹബാദ് ഹൈകോടതി നിർദേശിച്ചു.
ആക്ടിവിസ്റ്റായ നൂതൻ ഠാകുർ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, ദയാശങ്കർ തിവാരി എന്നിവരുടെ ഉത്തരവ്. കേസ് വീണ്ടും കോടതിയുടെ ലഖ്നോ ബെഞ്ച് ഒക്ടോബർ ഒമ്പതിന് പരിഗണിക്കും. കുട്ടികളുടെ മരണത്തെ തുടർന്ന് ആവശ്യമായ നടപടികൾ സർക്കാർ കൈക്കൊണ്ടിട്ടുണ്ടെന്ന് സംസ്ഥാന സർക്കാറിനുവേണ്ടി അഡ്വക്കറ്റ് ജനറൽ രാഘവേന്ദ്ര പ്രതാപ് സിങ് ബോധിപ്പിച്ചു. എന്നാൽ, സർക്കാറിെൻറ നടപടികൾ കുറ്റവാളികളെ സംരക്ഷിക്കുന്നതാണെന്നും വസ്തുതകളെ തമസ്കരിക്കുന്നതാണെന്നും ഹരജി നൽകിയ നൂതൻ ഠാകുർ കോടതിയിൽ പറഞ്ഞു.
സർക്കാറിനു കീഴിലെ ബി.ആർ.ഡി ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിലായി 70ലേറെ കുട്ടികളാണ് ഒാക്സിജൻ കിട്ടാതെയും എൻസഫലൈറ്റിസ് അടക്കമുള്ള രോഗങ്ങൾ മൂലവും മരിച്ചത്.
ആശുപത്രി അധികൃതർക്കെതിരെ െഎ.എം.എ അശ്രദ്ധക്കുറ്റം ചുമത്തി
ഗോരഖ്പുർ കൂട്ടമരണം അന്വേഷിക്കുന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (െഎ.എം.എ) സംഘം ബി.ആർ.ഡി ഹോസ്പിറ്റൽ അധികൃതർക്കെതിരെ അശ്രദ്ധ കുറ്റം ചുമത്തി. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രിൻസിപ്പൽ ഇൻ ചാർജ് രാജീവ് മിശ്ര, വാർഡിെൻറ ചുമതലയുള്ള ഡോ. കഫീൽ ഖാൻ എന്നിവർ ഒാക്സിജൻ കമ്മി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയില്ല എന്ന് െഎ.എം.എ ചൂണ്ടിക്കാട്ടി.
ഡോക്ടർമാർ ഒരാഴ്ചത്തേക്കുള്ള ഒാക്സിജൻ ലഭ്യത ഉറപ്പുവരുത്തണമെന്ന് െഎ.എം.എ സംഘം പറഞ്ഞു. പ്രഥമദൃഷ്ട്യാ മെഡിക്കൽ അശ്രദ്ധക്ക് തെളിവില്ലെങ്കിലും ഇരുവർക്കുമെതിരെയുള്ള കുറ്റം തള്ളിക്കളയാനാകില്ല. അതിനാൽ ഒൗദ്യോഗിക അന്വേഷണവും നടപടിയും സ്വീകരിക്കുെമന്നും െഎ.എം.എ റിേപ്പാർട്ട് പറഞ്ഞു.
രാജീവ് മിശ്ര, കഫീൽ ഖാൻ, അനസ്തേഷ്യ വിഭാഗം തലവൻ സതീഷ് കുമാർ, പീഡിയാട്രിക്സ് അസോസിയേറ്റഡ് പ്രഫ. മഹിമ മിത്തൽ, നെഹ്റു ഹോസ്പിറ്റൽ സൂപ്രണ്ട് ഇൻ ചീഫ് എ.കെ. ശ്രീവാസ്തവ എന്നിവർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായില്ല. അഞ്ചാറു മാസമായി ഒാക്സിജൻ വിതരണക്കാരന് കുടിശ്ശിക കിട്ടിയിട്ടില്ലെന്നും ആഗസ്റ്റ് പത്തിന് രാത്രി കുറഞ്ഞ നേരം മാത്രമാണ് ഒാക്സിജൻ ഇല്ലാതായതെന്നും റിപ്പോർട്ടിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.