ആദിത്യനാഥിനെ യോഗി എന്നല്ല ഭോഗി എന്നാണ്​ വിളി​ക്കേണ്ടതെന്ന്​ സുർജെവാല​

ന്യൂഡൽഹി: ഉത്തർ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദി​ത്യനാഥി​​​​​െൻറ പേരിൽ നിന്ന്​ ‘യോഗി’ ഒഴിവാക്കണമെന്ന്​ കോൺഗ്രസ്​. യു.പി മുഖ്യമന്ത്രിയെ ആദിത്യനാഥ്​ എന്നു മാത്രം അഭിസംബോധന ചെയ്​താൽ മതി. യോഗി എന്ന പേരിന്​ ആദിത്യനാഥ്​ അർഹനല്ലെന്നും എ.​െഎ.സി.സി ജനറൽ സെക്രട്ടറി രൺദീപ്​ സുർജെവാല പറഞ്ഞു. 

200 നവജാത ശിശുക്കളുടെ മരണത്തിന്​ ഉത്തരവാദിയായ, ദലിതരു​െട വീടുകൾ നശിപ്പിച്ച, ബലാത്​സംഗ വീരൻമാരായ നേതാക്കളെയും എം.എൽ.എമാ​െരയും സംരക്ഷിക്കുന്ന ആളെ യോഗി എന്നല്ല ഭോഗി എന്നാണ്​ വിളിക്കേണ്ടത്​. 

യു.പി മുഖ്യമന്ത്രി എന്ന നിലയിലുള്ള ബഹുമാനം അദ്ദേഹത്തിനു നൽകണം. എന്നാൽ പ്രത്യേക അർഥം ദ്യോതിപ്പിക്കുന്ന യോഗി എന്ന പേരി​​​​​െൻറ ആവശ്യമില്ലെന്നും സുർജെവാല വ്യക്​തമാക്കി. 
 

Tags:    
News Summary - He’s no ‘Yogi’, will just call him Adityanath, says Congress -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.