Posted On
date_range Updated On
date_range 15 കോടി രൂപയുടെ ഹെറോയിനുമായി രണ്ടു പേര്‍ പിടിയില്‍
ദിസ്പൂര്‍: 15 കോടി രൂപയോളം വിലമതിക്കുന്ന ഹെറോയിനുമായി രണ്ടു പേര്‍ പിടിയിലായി. അസമിലെ കര്‍ബി ആങ്‌ലോങ് ജില്ലയില്‍ നിന്നാണ് ഹെറോയിന്‍ പിടിച്ചെടുത്തത്.
15 കോടി രൂപയോളം വിലമതിക്കുന്ന 1.6 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തതായും രണ്ടു പേരെ അറസ്റ്റ് ചെയ്തതായും അസം പൊലീസ് അറിയിച്ചു. മണിപ്പൂരില്‍നിന്നുള്ള ഒരു ട്രക്ക് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
അസം മയക്കുമരുന്നിനെതിരായ പോരാട്ടം തുടരുമെന്ന് പൊലീസിനെ പ്രശംസിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.