മോദി മന്ത്രിസഭയിൽനിന്ന്​ പുറത്തായ പ്രമുഖരും വകുപ്പുകളും​

ന്യൂഡൽഹി: കോവിഡിനെയും സാമ്പത്തിക പ്രതിസന്ധിയെയും നേരിടുന്നതിൽ അ​േമ്പ പരാജയപ്പെട്ട രണ്ടാം മോദി സർക്കാർ മുഖം മിനുക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യമന്ത്രി ഹർഷ്​ വർധൻ ഉൾ​പ്പെടെ 10 പ്രമുഖരെയാണ്​ മന്ത്രിസഭയിൽനിന്ന്​ പുറത്താക്കിയത്​. ഉത്തർപ്രദേശ്​ അടക്കം അഞ്ച്​ സംസ്​ഥാനങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കേയാണ്​ ധൃതിപ്പെട്ടുള്ള തലമാറ്റം.

കോവിഡ് രണ്ടാം തരംഗത്തിൽ കൂട്ടമരണത്തിനും രൂക്ഷമായ രോഗവ്യാപനത്തിനും സാക്ഷ്യം വഹിച്ച രാജ്യം ഇതിന്‍റെപേരിൽ ആഗോളതലത്തിൽ തന്നെ പഴികേട്ടു. ഓക്​സിജൻ, വെന്‍റിലേറ്റർ, രോഗപ്രതിരോധം, വാക്​സിനേഷൻ എന്നിവയിൽ സമ്പൂർണ തോൽവിയായിരുന്നു മന്ത്രി ഹർഷ്​ വര്‍ധന്‍റെ മേൽനോട്ടത്തിലുള്ള ആരോഗ്യവകുപ്പും കേന്ദ്രസർക്കാറും. ഈ സാഹചര്യത്തിലാണ്​ മോദിയുടെ വലം കൈയ്യും ഇ.എൻ.ടി ഡോക്​ടറുമായ മന്ത്രി പടിയിറങ്ങുന്നത്​. ആരോഗ്യപരമായ കാരണങ്ങളാണ്​ വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് തന്‍റെ രാജിക്ക്​ കാരണമായി ചൂണ്ടിക്കാട്ടുന്നതെങ്കിലും പ്രവർത്തനത്തിലെ വീഴ്ചയാണ്​ ഇദ്ദേഹത്തിനും പുറത്തേക്കുള്ള വഴിതുറന്നത്​. പുതിയ മന്ത്രിമാർ അൽപസമയത്തിനകം സത്യപ്രതിജ്​ഞ ചെയ്​ത്​ അധികാരമേൽക്കും.


പുറത്തായ മന്ത്രിമാരും വകുപ്പുകളും

ഹർഷ്​ വർധൻ- ആരോഗ്യ കുടുംബക്ഷേമ മന്ത്രി

സന്തോഷ് ഗാംഗ്‌വർ- തൊഴിൽ മന്ത്രി

സദാനന്ദ ഗൗഡ- കെമിക്കൽ, രാസവള മന്ത്രി

ബാബുൽ സുപ്രിയോ- പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി

സഞ്ജയ് ധോത്രെ- വിദ്യാഭ്യാസ, വാർത്താവിനിമയ, ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി

റാവു സാഹേബ് പാട്ടീൽ ധാൻ‌വേ- സംസ്ഥാന ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

രത്തൻ ലാൽ കതാരിയ- ജല, സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി

പ്രതാപ് സാരംഗി- മൃഗസംരക്ഷണ, ക്ഷീര, മത്സ്യബന്ധന, എം.എസ്.എം.ഇ സഹമന്ത്രി

ദേബശ്രീ ചൗധരി- വനിതാ ശിശു വികസന വകുപ്പ്​ മന്ത്രി

തവാർചന്ദ് ഗെലോട്ട് -സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ്​ മന്ത്രി

Tags:    
News Summary - HERE FULL LIST OF MINISTERS WHO RESIGNED FROM CABINET

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.