മഥുര: ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരണവുമായി ബോളിവുഡ് താരം ഹേമമാലിനി. തൻെറ വിജയത്തിൽ മഥുര നിവാസ ികൾക്ക് നന്ദിയറിയിക്കുന്നു. അവർ എന്നോട് സ്നേഹം കാണിക്കുകയും കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തുവെന്ന് ഹേമമാലിനി പറഞ്ഞു.
ജനങ്ങളുടെ ഈ പിന്തുണയാണ് മഥുരയിൽ ഞാൻ വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ കാരണം. എനിക്ക് പിന്തുണ നൽകിയ സർക്കാർ ഉദ്യോഗസ്ഥർക്കും പൊലീസുകാർക്കും നന്ദിയറിക്കുന്നു -ഹേമമാലിനി വ്യക്തമാക്കി. മോദിയും അമിത് ഷായുമാണ് ബി.ജെ.പിയുടെ വിജയശിൽപികളെന്നും ഹേമമാലിനി ട്വിറ്ററിൽ കുറിച്ചു.
മഥുരയിലെ ബി.ജെ.പിയുടെ എല്ലാ നേതാക്കൻമാർക്കും പ്രവർത്തകർക്കും നന്ദിയറിയിക്കുന്നുവെന്ന് ഹേമമാലിനി അവർ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.