Posted On
date_range Updated On
date_range കേദാർനാഥിൽ എയർ ലിഫ്റ്റിങ്ങിനിടെ ഹെലികോപ്ടർ താഴെ വീണ് തകർന്നു
ഡെറാഡൂൺ: കേദാർനാഥിൽ എയർ ലിഫ്റ്റിങ്ങിനെ ഹെലികോപ്ടർ താഴെ വീണു തകർന്നു. എയർഫോഴ്സിന്റെ എം.ഐ-17 ഹെലികോപ്ടർ ഉപയോഗിച്ച് കേദാർനാഥിൽ വെച്ച് തകരാറിലായ ഹെലികോപ്ടർ എയർലിഫ്റ്റ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
കേദാർനാഥ് ഹെലിപാഡിൽനിന്ന് പ്രത്യേക കയർകൊണ്ട് (ടോവിങ് റോപ്പ്) ബന്ധിപ്പിച്ചായിരുന്നു തകരാറിലായ കോപ്റ്റർ കൊണ്ടുപോയത്. എന്നാൽ ആകാശത്തുവച്ച് ഈ കയർ പൊട്ടിയതോടെ ഹെലികോപ്റ്റർ താഴേക്കുവീഴുകയായിരുന്നു.
ലിഞ്ചോളിയിലെ മന്ദാകിനി നദിക്ക് സമീപമാണ് സ്വകാര്യ കമ്പനിയുടെ കോപ്റ്റർ തകർന്നുവീണത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ആർക്കും പരിക്കില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.