ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം മൂലം തമിഴ്നാട്ടിൽ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ചെന്നൈയുടെ സമീപ പ്രദേശങ്ങളായ പുതുച്ചേരിയിലും കാരക്കലിലും മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
തിരുവള്ളുർ, ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചീപുരം, വില്ലുപുരം, ഗൂഡല്ലുർ, തഞ്ചാവർ, തിരുവാവൂർ, നാഗപട്ടണം, റാണിപേട്ട്, വെല്ലൂർ, തിരുവണ്ണാമെല, കാലകുറിച്ചി, അരിയല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കനത്ത മഴയുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച മുതൽ തമിഴ്നാട്ടിലെ പല പ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിക്കുന്നത്. സമീപ വർഷങ്ങളിലുണ്ടായ ഏറ്റവും വലിയ മഴയാണ് തമിഴ്നാട്ടിൽ പെയ്യുന്നത്.
കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഒമ്പത് ജില്ലകളിൽ സംസ്ഥാന സർക്കാർ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ഗൂഡല്ലൂർ, ചെങ്കൽപേട്ട് നാഗപട്ടണം, തഞ്ചാവൂർ, തിരുവാവൂർ, മയിലാടുതുറൈ തുടങ്ങിയ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മഴക്കെടുതി മൂലമുണ്ടായ ദുരിതങ്ങൾ തീരുന്നത് വരെ അമ്മ കാന്‍റീനിൽ നിന്ന് സൗജന്യമായി ഭക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.