തമിഴ്‌നാട്ടില്‍ കനത്ത മഴ; 11 ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

ചെന്നൈ: വ്യാഴാഴ്ച പുലര്‍ച്ചെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ 11 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ചെന്നൈയിലും സമീപജില്ലകളായ വില്ലുപുരം, തഞ്ചാവൂര്‍, മയിലാടുതുറൈ, പുതുക്കോട്ടൈ, കടലൂര്‍, ഡിണ്ടിഗല്‍, രാമനാഥപുരം, തിരുവാരൂര്‍, റാണിപ്പേട്ട്, തിരുവള്ളൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി. വ്യാഴാഴ്ച പുലര്‍ച്ചെ മഴ കനത്തതിനെ തുടര്‍ന്ന് അധികൃതര്‍ അവധി പ്രഖ്യാപിക്കുകയായിരുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് മഴ കനക്കാനുള്ള കാരണം. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, വില്ലുപുരം, കള്ളികുറിച്ചി, തിരുവാരൂര്‍, തഞ്ചാവൂര്‍ ജില്ലകളിലാണ് ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

Tags:    
News Summary - Heavy rains in Tamil Nadu; Holidays for schools in 11 districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.