ന്യൂഡൽഹി: പാർട്ടി എം.പിമാരും എം.എൽ.എമാരും ഒരു മാസത്തെ ശമ്പളം കേരളത്തിെൻറ ദുരിതാശ്വാസ നിധിയിലേക്ക് അടക്കാൻ തീരുമാനിച്ച ഡൽഹിയിലെ കെജ്രിവാൾ സർക്കാർ കേരളത്തെ സഹായിക്കാൻ ആവശ്യപ്പെട്ട് ഡൽഹിയിൽ വ്യാപക പത്രപരസ്യവും നൽകി. ‘‘ഒാരോ ഡൽഹിക്കാരനും കേരളത്തിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നു’’ എന്ന തലക്കെട്ടിൽ അരവിന്ദ് കെജ്രിവാൾ കേരളം പ്രളയത്തോട് പോരടിക്കുകയാണെന്നും നമ്മുെട സഹോദരീസഹോദരന്മാരെ സഹായിക്കാൻ ഉദാരമായി സംഭാവന ചെയ്യണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിലേക്ക് പുതിയ വസ്ത്രങ്ങളും ബെഡ്ഷീറ്റുകളും പുതപ്പുകളും സംഭാവന നൽകാമെന്നും ഡൽഹിയിലെ എല്ലാ എസ്.ഡി.എം ഒാഫിസുകളിലും ഇത് ശേഖരിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ഡൽഹി സർക്കാർ അറിയിച്ചു. എസ്.ഡി.എം ഒാഫിസുകൾ ഇവ സംഭരിക്കുന്നതിനുള്ള കേന്ദ്രങ്ങളായികൂടി വരും ദിവസങ്ങളിൽ പ്രവർത്തിക്കുമെന്നും സർക്കാർ കൂട്ടിച്ചേർത്തു. ഇവ ചാർട്ടർ ചെയ്ത വിമാനത്തിൽ കേരളത്തിൽ എത്തിക്കുന്നതിനും ഡൽഹി സർക്കാർ സംവിധാനെമാരുക്കിയിട്ടുണ്ട്.
കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്(സി.എം.ഡി.ആർ.എഫ്) സംഭാവന ചെയ്യേണ്ടതെന്ന് പ്രത്യേകം വ്യക്തമാക്കിയ പരസ്യത്തിൽ സംഭാവന നൽകാനുള്ള ബാങ്ക് അക്കൗണ്ട് നമ്പറിനും കോഡിനും പുറമെ ഒാൺലൈൻ സംഭാവനക്കുള്ള വെബ് വിലാസവും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.