Representational Image
Posted On
date_range Updated On
date_range തമിഴ്നാട്ടിൽ മഴ തുടരുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ജാഗ്രത മുന്നറിയിപ്പ്
ചെന്നൈ: തമിഴ്നാട്ടിൽ മഴ കനത്തതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സർക്കാർ. 115.6 മുതൽ 204.6 മില്ലിമീറ്റർ വരെ സംസ്ഥാനത്ത് മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പുതുച്ചേരി, കാരയ്ക്കൽ തീരപ്രദേശങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയും പ്രവചിച്ചിട്ടുണ്ട്.
കനത്ത് മഴ തുടരുന്ന പശ്ചാത്തലത്തിൽ കാരയ്ക്കൽ, പുതുച്ചേരി, അരിയല്ലൂർ, നാഗപട്ടണം തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അഴധി പ്രഖ്യാപിച്ചിട്ടുണ്ട്. റയിൽപാളങ്ങളിലേക്ക് മണ്ണിടിഞ്ഞ് വീണതിന്റെ പശ്ചാത്തലത്തിൽ നീലഗിരി ട്രെയിൻ സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.