ഡിജിറ്റൽ വ്യക്തിഗത ഡേറ്റ സംരക്ഷണ നിയമത്തിനെതിരെ മാധ്യമങ്ങൾ സുപ്രീംകോടതിയിൽ

ന്യൂ​ഡ​ൽ​ഹി: ഡി​ജി​റ്റ​ൽ വ്യ​ക്തി​ഗ​ത ഡേ​റ്റ സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ​യും അ​നു​ബ​ന്ധ ച​ട്ട​ങ്ങ​ളി​ലെ​യും വ്യ​വ​സ്ഥ​ക​ൾ ചോ​ദ്യം ചെ​യ്ത് വാ​ർ​ത്താ മാ​ധ്യ​മ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​ന് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ഡി​ജി​റ്റ​ൽ ന്യൂ​സ് പ​ബ്ലി​ഷേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ച്ച കോ​ട​തി ന​വം​ബ​ർ 17-ന് ​ബ​ന്ധ​പ്പെ​ട്ട മ​റ്റ് കേ​സു​ക​ൾ​ക്കൊ​പ്പം ഇ​തും പ​രി​ഗ​ണി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​സോ​സി​യേ​ഷ​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക മാ​ധ​വി ദി​വാ​ൻ, നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ത​ത്സ​മ​യ ടെ​ലി​വി​ഷ​ൻ റി​പ്പോ​ർ​ട്ടി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​യ​ബ​ന്ധി​ത വാ​ർ​ത്താ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​മെ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ്യ​ക്തി​യു​ടെ സ​മ്മ​ത​ത്തെ ആ​ശ്ര​യി​ക്കേ​ണ്ടി വ​ന്നാ​ൽ വാ​ർ​ത്താ റി​പ്പോ​ർ​ട്ടി​ങ് ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്നും അ​വ​ർ വാ​ദി​ച്ചു. നി​യ​മം നി​ല​വി​ലെ രൂ​പ​ത്തി​ൽ ന​ട​പ്പാ​യാ​ൽ ന്യൂ​സ് റൂ​മു​ക​ൾ അ​ട​ച്ചു​പൂ​ട്ടേ​ണ്ടി​വ​രും.

പൗ​ര​ന്മാ​രു​ടെ സ്വ​കാ​ര്യ​താ​വ​കാ​ശ​വും മാ​ധ്യ​മ​ങ്ങ​ളു​ടെ അ​റി​യി​ക്കാ​നു​ള്ള അ​വ​കാ​ശ​വും ത​മ്മി​ൽ സ​ന്തു​ലി​താ​വ​സ്ഥ ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചു. പ​ത്ര​പ്ര​വ​ർ​ത്ത​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ഇ​ള​വ് ന​ൽ​കാ​ത്ത​ത് വാ​ർ​ത്താ ശേ​ഖ​ര​ണം, അ​ന്വേ​ഷ​ണാ​ത്മ​ക റി​പ്പോ​ർ​ട്ടി​ങ്, വാ​ർ​ത്താ സ്രോ​ത​സ്സു​ക​ളു​ടെ ര​ഹ​സ്യ​സ്വ​ഭാ​വം എ​ന്നി​വ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് അ​സോ​സി​യേ​ഷ​ന്റെ വാ​ദം. വ്യ​ക്തി​ക​ളു​ടെ സ​മ്മ​തം നി​ർ​ബ​ന്ധ​മാ​ക്കു​ന്ന വ്യ​വ​സ്ഥ​ക​ൾ ദൈ​നം​ദി​ന വാ​ർ​ത്താ ശേ​ഖ​ര​ണം ദു​ഷ്ക​ര​മാ​ക്കു​മെ​ന്നും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ലെ 8(1)(ജെ) ​വ​കു​പ്പി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി​യും ഹ​ര​ജി​യി​ൽ ചോ​ദ്യം ചെ​യ്തി​ട്ടു​ണ്ട്. വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ അ​ധി​കാ​ര​ങ്ങ​ളും വാ​ർ​ത്താ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യും പൊ​തു​താ​ൽ​പ​ര്യ വി​ഷ​യ​ങ്ങ​ളി​ലെ റി​പ്പോ​ർ​ട്ടി​ങ്ങി​നെ​യും ബാ​ധി​ക്കു​മെ​ന്ന് ഹ​ര​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

Tags:    
News Summary - Media moves SC against Data Protection Act, says newsrooms will have to shut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.