ജി20 ഉച്ചകോടിക്കിടെ ഡൽഹിയിൽ ശക്തമായ മഴയും വെള്ളക്കെട്ടും

ന്യൂഡൽഹി: ജി20 ഉച്ചകോടി നടക്കുന്നതിനിടെ ഡൽഹിയിൽ ശക്തമായ മഴ തുടരുന്നു. ഞായറാഴ്ച രാവിലെ മുതൽ പെയ്യുന്ന മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിന് സമീപവും വെള്ളം കയറി. ഇന്‍റർനാഷനൽ മീഡിയ സെൻറിലെ കെട്ടിടത്തിലെ താഴെ നിലയിലും വെള്ളം കയറി. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമം തുടരുകയാണ്.

കനത്ത മഴയിൽ രാജ്യതലസ്ഥാനത്ത് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടത് അധികൃതർക്ക് വെല്ലുവിളിയായി.സഫ്ദർജംഗ്, രാജ്ഘട്ട്, വസന്ത് കുഞ്ച്, മുനിർക, നരേല തുടങ്ങിയ പ്രദേശങ്ങളിൽ ശനിയാഴ്ച രാത്രി തുടങ്ങിയ മഴ ഞായറാഴ്ച രാവിലെ വരെ തുടർന്നു.

ദേശീയ തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിലെ കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസുമാണ്.

അതേസമയം, 18-ാമത് ജി20 ഉച്ചകോടിക്ക് ഞായറാഴ്ച ദില്ലിയിൽ സമാപനമാവും. 'ഒരു ഭാവി' എന്ന ഉച്ചകോടിയുടെ ശേഷിക്കുന്ന സെഷൻ ഞായറാഴ്ച നടക്കും. 10.30 മുതൽ 12.30വരെ വരെയാണ് ചർച്ചകൾ നടക്കുക. രാവിലെ രാജ് ഘട്ടിൽ സന്ദർശനം നടത്തുന്ന ലോക നേതാക്കൾ ഗാന്ധിജിയുടെ സ്മൃതി കുടീരത്തിൽ ആദരമർപ്പിക്കും. ജി20 വേദിയായ ഭാരത മണ്ഡപത്തിൽ നേതാക്കൾ മരത്തൈകൾ നടും.

Tags:    
News Summary - Heavy Rain In Delhi, Waterlogging In Several Areas, More Showers Expected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.