കനത്ത മഴയിൽ ഡൽഹി റോഡുകൾ കുഴിയായി

ന്യൂഡൽഹി: നാലഞ്ച്​ ദിവസമായി തുടരുന്ന കനത്ത മഴയിൽ രാജ്യതലസ്​ഥാനത്തെ പല റോഡുകളിലും കുഴി രൂപ​പ്പെട്ടു. ബുധനാഴ്​ച രാവിലെ മുതൽ പെയ്യുന്ന ശക്​തമായ മഴയിൽ ഡൽഹിയിലെയും ഗാസിയബാദിലെയും പല സ്​ഥലങ്ങളിലും ഗതാഗതക്കുരുക്ക്​ രൂക്ഷമായി. അശോക റോഡിലെയും മഹിപാൽപുർ ബൈപാസിലെയും ചില പ്രദേശങ്ങളിലാണ്​ റോഡിൽ കുഴി രൂപപ്പെട്ടത്​.

ഗിരിധരി ലാൽ മാർഗ്​, ഗുരു രവിദാസ്​ മാർഗ്​, അണ്ടർ മായാപുരി ഫ്ലൈഓവർ, അണ്ടർ പ്രഹ്ലാദ്​പുർ ഫ്ലൈഓവർ, ദൗലകുവാൻ മുതൽ ഗുരുഗ്രാം വരെ, നാരായണ മുതൽ ലോഹ മണ്ഡി വരെ, മഹിപാൽപുർ എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക്​ അനുഭവപ്പെട്ടു. രാജ്​പഥ്​, ഇന്ത്യഗേറ്റ്​, വിമാനത്താവളം എന്നിവിടങ്ങളിൽ ശക്​തമായ മഴ പെയ്യുന്ന വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ പങ്കുവെച്ചു. 

 

Tags:    
News Summary - Heavy rain in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.