ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച വൈകീട്ട് കനത്ത മഴയാണ് പെയ്തത്. ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ, കാഞ്ചീപുരം, വില്ലുപുരം ജില്ലകളിലാണ് മഴ തുടരുന്നത്. വ്യാഴാഴ്ച വൈകുന്നേരം വരെ മഴ തുടരാൻ തന്നെയാണ് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദമാണ് തമിഴ്നാട്ടിലെ കനത്ത മഴക്കുള്ള കാരണം.
കനത്തമഴയുണ്ടാകുമെന്ന പ്രവചനത്തെ തുടർന്ന് തമിഴ്നാട്ടിലെ 20 ജില്ലകളിൽ റെഡ്അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ് നൽകി. തൂത്തുക്കുടി, വില്ലുപുരം, തിരുന്നൽവേലി, നാഗപട്ടണം, കൂടല്ലൂർ, ചെങ്കൽപേട്ട് ജില്ലകളിലാണ് പ്രളയമുന്നറിയിപ്പ് നൽകിയത്.
ചെന്നൈയിലേക്ക് വരുന്നതും പുറപ്പെടുന്നതുമായ എട്ട് വിമാനങ്ങൾ റദ്ദാക്കി. ഒമ്പത് ജില്ലകളിൽ ഇന്നും സ്കൂളുകൾക്ക് അവധിയായിരിക്കും. തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ ഇതുവരെ അഞ്ച് പേർ മരിച്ചിട്ടുണ്ട്. 530 വീടുകൾക്ക് കേടുപാടുണ്ടായി. 1700 പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.