ഗാസിയാബാദ് (യു.പി): ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കനത്ത മഴയെ തുടർന്ന് ഓഫിസിന്റെ മേൽക്കൂര തകർന്ന് സബ് ഇൻസ്പെക്ടർ മരിച്ചു. പൊലീസ് സബ് ഇൻസ്പെക്ടർ വീരേന്ദ്ര മിശ്രയാണ് മരിച്ചത്. ശക്തമായ കാറ്റിലാണ് ഓഫീസ് മേൽക്കൂര തകർന്നുവീണത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. എ.സി.പി അങ്കുർ വിഹാർ ഓഫിസിലെ ക്ലാർക്കായിരുന്നു 58കാരനായ സബ് ഇൻസ്പെക്ടർ വീരേന്ദ്ര മിശ്ര. രാത്രിയിൽ ഓഫിസിൽ ഉറങ്ങുമ്പോൾ സീലിങ്ങിന്റെ ഒരു ഭാഗം തകർന്നുവീണ് മരിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ച പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.
അതേസമയം, ശനി, ഞായർ ദിവസങ്ങളിൽ ദേശീയ തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലുമുണ്ടായി. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മരങ്ങൾ കടപുഴകി. മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. മോത്തി ബാഗ്, മിന്റോ റോഡ്, ഐടിഒ, ധൗള കുവാൻ, ഡൽഹി കന്റോൺമെന്റ്, ദീൻ ദയാൽ ഉപാധ്യായ മാർഗ്, ചാണക്യപുരി എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങൾ ഭാഗികമായി വെള്ളത്തിനടിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.