ഡൽഹി അടക്കം ഉത്തരേന്ത്യയിൽ കനത്ത മൂടല്‍മഞ്ഞ്; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ട്രെയിനുകൾ വൈകി ഓടുന്നു

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹി അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടല്‍മഞ്ഞ്. വടക്ക് പടിഞ്ഞാറൻ രാജസ്ഥാൻ, ഹരിയാന, ചണ്ഡീഗഡ്, കിഴക്കൻ ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്തത്. രണ്ടോ മൂന്നോ മണിക്കൂറുകൾ കൂടി മൂടൽമഞ്ഞ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, മൂടൽമഞ്ഞിനെ തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചു വിടുകയോ തിരിച്ചിറക്കുകയോ ചെയ്യുന്നുണ്ട്. മോശം കാലാവസ്ഥയെ തുടർന്നാണ് ചണ്ഡിഗഡ്, വാരണാസി, ലക്നോ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഡൽഹിയിലേക്ക് വഴിതിരിച്ചുവിട്ടു.

ഉത്തരേന്ത്യയിൽ ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തുന്നത്. രണ്ട് മണിക്കൂർ മുതൽ നാല് മണിക്കൂർ വരെ ട്രെയിൻ ഗതാഗതം വൈകുന്നതായാണ് റിപ്പോർട്ട്. പതിനൊന്നോളം ട്രെയിനുകളാണ് വൈകിയോടുന്നത്. 

Tags:    
News Summary - Heavy fog in North India including Delhi; Flights are diverted and trains are running late

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.