ഭീകരതയെ പിന്തുണക്കുന്നതിനെതിരെയും നടപടിയെടുക്കണം –മോദി

ന്യൂഡൽഹി: ഭീകരത​ക്കെതിരെ മാത്രമല്ല അതി​​നെ പിന്തുണക്കുകയും മറയാക്കുകയും ചെയ്യുന്നവർക്കെതിരെ കടുത്ത നടപടി വേണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഹാർട്ട്​ ഒാഫ്​ ഏഷ്യ ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവെയാണ്​ മോദി പാകിസ്​താ​നെ പേരെടുത്ത്​ പരാമർശിക്കാതെ വിമർശിച്ചത്​. ഉച്ച​കോടിയിൽ പാകിസ്​താനെ ഒറ്റപ്പെടുത്തി ഭീകരതക്കെതിരെ​ പ്രമേയവും പാസാക്കി​.

ഭീകരവാദികൾക്ക്​ അഭയം നൽകുന്നവർക്കെതിരെയും വളർത്തുന്നവർക്കെതിരെയും നടപടിയെടുക്കണം. അഫ്ഗാനിലെ ജനങ്ങളെയും ഭൂപ്രകൃതിയെയും ഭീകരവാദത്തിന്റെ ഭീഷണികളിൽനിന്ന് സംരക്ഷിക്കുന്നതിനായിരിക്കണം നാം മുൻഗണന നൽകേണ്ടത്​. അഫ്ഗാനിസ്​താ​െൻറ വളർച്ചയിൽ ആരോടൊപ്പവും തോളോടുതോൾ  ചേർന്ന്​ പ്രവർത്തിക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും മോദി കൂട്ടിച്ചേർത്തു.

യുവാക്കളെ തീവ്രനിലപാടുള്ള സംഘടനകളിലേക്കും ഭീകരവാദ​ പ്രവർത്തനങ്ങ​ളിലേക്കും കൊണ്ടുപോകുന്നത് ഗൗരവത്തോടെ കാണണമെന്നും ഇത്തരം നീക്കങ്ങൾ തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പ്രമേയം നിലപാടെടുത്തു. അഫ്‌ഗാനിസ്ഥാൻ നേരിടുന്ന വെല്ലുവിളികൾ ചർച്ചചെയ്യാനും സമാധാനപ്രക്രിയ ത്വരിതപ്പെടുത്താനും ഉച്ചകോടിയിൽ ധാരണയായി.

പാക്​ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്​ടാവ്​ സർതാജ്​ അസീസും യൂറോപ്യൻ യൂനിയൻ പ്രതിനിധികളും മുതിർന്ന ​ഉദ്യോഗസ്​ഥരും സമ്മേളനത്തിൽ പ​െങ്കടുത്തിരുന്നു.

 

 

 

 

 

 

 

 

 

 

Tags:    
News Summary - heart of asia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.