ഗുവാഹട്ടി: ഇൗ ആഴ്ച ചൈനയിൽനിന്നും ഇറക്കുമതി ചെയ്ത പി.പി.ഇ കിറ്റുകൾ (സുരക്ഷ വസ്ത്രം) കോവിഡ് 19 വൈറസ് പ്രതിരേ ാധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് ആസാം സർക്കാർ. വാർത്തകളുടെ അടിസ്ഥാനത്തിൽ ഒരു വിഭാം ആരോഗ്യപ്രവർത്തകർ കിറ്റുകളുടെ ഗുണനിലവാരത്തിെൻറയും കാര്യക്ഷമതയുടേയും കാര്യത്തിൽ സംശയം പ്രകടിപ്പിച്ചതോടെയാണ് തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ പറഞ്ഞു.
നമ്മുടെ ൈകയ്യിൽ നിലവിൽ രണ്ട് ലക്ഷം പി.പി.ഇ കിറ്റുകൾ ഉണ്ട്. അതിൽ ഒന്നര ലക്ഷം ഉപയോഗിക്കും. ഗുവാഹട്ടിയിലെ വിതരണക്കാരനോട് 50,000 ചൈനീസ് പി.പി.ഇ കിറ്റുകൾ ഗോഡൗണിൽ സൂക്ഷിക്കാൻ പറഞ്ഞിട്ടുണ്ട്. ഗുണനിലവാര പരിശോധനക്ക് ശേഷം ആവശ്യമുണ്ടെങ്കിൽ മാത്രം സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് ചൈനയിൽനിന്ന് ആദ്യമായി പി.പി.ഇ കിറ്റുകൾ ഇറക്കുമതി ചെയ്തത് ആസാമാണ്. ആരോഗ്യമന്ത്രി നേരിട്ട് പോയായിരുന്നു കിറ്റുകൾ സ്വീകരിച്ചത്.
ചില മാധ്യമങ്ങൾ ചൈനയിൽനിന്നും വന്ന 50,000 കിറ്റുകൾ ഗുണനിലവാരം ഇല്ലാത്തതാണെന്ന് വാർത്ത നൽകി. അതോടെ നമ്മുടെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവ ഉപയോഗിക്കാൻ ധൈര്യമില്ലാതായി. അവരെ ഇൗ സാഹചര്യത്തിൽ ബുദ്ധിമുട്ടിക്കാൻ കഴിയില്ല -ഹിമാന്ത ബിശ്വ ശർമ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.