പെജ്​വാര മഠം മേധാവി വിശ്വേശ തീർഥ സ്വാമി അന്തരിച്ചു

ബംഗളൂരു: കർണാടകയിലെ പെജ്വാര മഠത്തിന്‍റെ മേധാവി വിശ്വേശ തീർഥ സ്വാമി അന്തരിച്ചു. 88 വയസായിരുന്നു. ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ഡിസംബർ 20നാണ് വിശ്വേശ തീർഥ സ്വാമിയെ കെ.എം.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐ.സി.യുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്വാമിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

വിശ്വേശ തീർഥ സ്വാമിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

ഉഡുപ്പിയിലെ അഷ്ട മഠത്തിൽ ഉൾപ്പെടുന്നതാണ് പെജ്വാര മഠം.

Tags:    
News Summary - Head of Pejavara Mutt Vishwesha Teertha Swami died -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.