ദുർഗ പൂജക്ക്​ 28 കോടി നൽകുന്നതിൽ മമതക്ക്​ ഹൈകോടതി വിലക്ക്​

കൊൽക്കത്ത: ദുർഗ പൂജക്കായി 28 കോടി രൂപ നൽകുന്നതിൽ നിന്ന്​ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ഹൈകോടതി വിലക്കി. പൊതുതാൽപര്യ ഹരജി പരിഗണിച്ചാണ്​ ഹൈകോടതി ഉത്തരവ്​. ദുർഗ പൂജ നടത്തുന്ന വിവിധ കമ്മിറ്റികൾക്കായി 28 കോടി നൽകാനായിരുന്നു മമതയുടെ പദ്ധതി.

കൊൽക്കത്തയിലെ 3,000 പൂജ കമ്മറ്റികൾക്ക്​ 10,000 രൂപ വീതം നൽകാൻ മമത ബാനർജി തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ 25,000 കമ്മിറ്റികൾക്കും തുക അനുവദിച്ചിട്ടുണ്ട്​. ഇതിനെതിരെ അഭിഭാഷകൻ സൗരഭ്​ ദത്തയാണ്​ ഹൈകോടതിയെ സമീപിച്ചത്​.ആക്​ടിങ്​ ചീഫ്​ ജസ്​റ്റിസ്​ ദേബാശിഷ്​ കൗർ ഗുപ്​ത, ജസ്​റ്റിസ്​ ശംഭ സർക്കാർ എന്നിവരടങ്ങിയ ഹൈകോടതി ഡിവിഷൻ ബെഞ്ചാണ്​ ഉത്തരവ്​ പുറപ്പെടുവിച്ചത്​. ദുർഗ പൂജക്കായി അനുവദിച്ച പണം ചെലവഴിക്കുന്നതിനായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന്​ ഹൈകോടതി ചോദിച്ചു.

ദുർഗ പൂജക്ക്​ മാത്രമാണോ അതോ മറ്റ്​ ആഘോഷങ്ങൾക്കും ഇത്തരത്തിൽ പണം അനുവദിക്കുമോയെന്നും ഹൈകോടതി ആരാഞ്ഞു. ഇക്കാര്യങ്ങളെല്ലാം വ്യക്​തമാക്കി സത്യവാങ്​മൂലം സമർപ്പിക്കാനും ബംഗാൾ സർക്കാറിനോട്​ ഹൈകോടതി നിർദേശിച്ചിട്ടുണ്ട്​. ദുർഗ പൂജക്ക്​ പണം അനുവദിച്ചതിന്​ പിന്നാലെ തങ്ങളുടെ വേതനം വർധിപ്പിക്കണമെന്ന ആവശ്യവുമായി ബംഗാളിലെ മുസ്​ലിം പള്ളികളിലെ ഇമാമുമാർ രംഗത്തെത്തിയിരുന്നു. ഹൈകോടതിയുടെ ഉത്തരവിനെ ബി.ജെ.പി സ്വാഗതം ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - HC Stops Mamata Banerjee giving money-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.