ഭാര്യക്ക് മാട്രിമോണിയൽ സൈറ്റിൽ അക്കൗണ്ട്; ഭർത്താവിന് വിവാഹമോചനം അനുവദിച്ച് കോടതി

മുംബൈ: അകന്നു കഴിയുന്ന ഭാര്യ മാട്രിമോണിയൽ വെബ്സൈറ്റിൽ അക്കൗണ്ട് എടുത്തത് ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ഭർത്താവിന് ബോംബെ ഹൈകോടതി വിവാഹമോചനം അനുവദിച്ചു. നാല് വർഷം മുമ്പ് ഭർത്താവ് സമർപ്പിച്ച വിവാഹമോചന ഹരജി കുടുംബ കോടതി തള്ളിയിരുന്നു. വിവാഹമോചനത്തെ ഭാര്യ എതിർക്കുകയും ചെയ്തിരുന്നു. എന്നാൽ, മാട്രിമോണിയൽ സൈറ്റിൽ അക്കൗണ്ട് ഉണ്ടാക്കിയതിലൂടെ ഇവർ ഭർത്താവിൽ നിന്ന് മോചനം ആഗ്രഹിക്കുന്നതായാണ് വ്യക്തമാക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതിയുടെ നാഗ്പൂർ ബെഞ്ച് വിവാഹമോചനം അനുവദിച്ചത്.

രണ്ട് മാട്രിമോണിയൽ സൈറ്റിലാണ് ഭാര്യ പ്രൊഫൈൽ നൽകിയത്. 'വിവാഹമോചനം കാത്തിരിക്കുന്നു' എന്നാണ് ഇതിൽ രേഖപ്പെടുത്തിയിരുന്നത്.

2014ലായിരുന്നു ഇരുവരുടെയും വിവാഹം. ഭർത്താവിന്‍റെ ജോലിസ്ഥലമായ പൻജിമിലായിരുന്നു ഇവർ കഴിഞ്ഞത്. എന്നാൽ, ഇവിടെ താമസിക്കാനാകില്ലെന്നും സ്വദേശമായ അകോലയിലേക്ക് മടങ്ങണമെന്നും ഭാര്യ നിർബന്ധം പിടിച്ചു. ഇതുസംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമായി.

2015 ഏപ്രിലിൽ ഭാര്യ പരീക്ഷക്ക് തയാറെടുക്കാനെന്നും പറഞ്ഞ് തന്‍റെ വസ്തുക്കളുമെടുത്ത് വീട്ടിൽ നിന്നിറങ്ങി. തുടർന്ന് ഭർത്താവ് വിവാഹമോചന ഹരജി നൽകുകയായിരുന്നു.

2020ൽ കുടുംബകോടതി ഇയാളുടെ വിവാഹമോചന ആവശ്യം തള്ളി. തുടർന്ന് ഇയാൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. 

Tags:    
News Summary - HC grants divorce to Aurangabad man as wife uploads her profile on matrimonial sites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.