വാക്​സിൻ ബുക്കിങ്​; ആപുമായി എൻ.ഐ.ടി, ​ഐ.ഐ.എം പൂർവ്വവിദ്യാർഥികൾ

ന്യൂഡൽഹി: ഇന്ത്യയിൽ വാക്​സിൻ ലഭിക്കുകയെന്നത്​ ഇപ്പോഴും ബുദ്ധിമു​േട്ടറിയ കാര്യമായി തുടരുകയാണ്​. വാക്​സിന്​ ക്ഷാമം നേരിടുന്നതിനാൽ പലർക്കും കേ​ന്ദ്രസർക്കാറിന്‍റെ കോവിൻ പോർട്ടലിൽ ​സ്ലോട്ട്​ ബുക്ക്​ ചെയ്യാൻ സാധിക്കാറില്ല. ഇതിന്​ പരിഹാരവുമായി എത്തിയിരിക്കുകയാണ്​ എൻ.ഐ.ടി, ഐ.ഐ.എം പൂർവ്വവിദ്യാർഥികൾ.

'ലോക്കാലിറ്റി.ഇയോ' എന്ന പേരിലാണ് ഇവർ​ ആപ്പ്​ പുറത്തിറക്കിയിരിക്കുന്നത്​. വാക്​സിൻ സ്ലോട്ട്​ സംബന്ധിച്ച് ആപ്​​ അറിയിപ്പുകൾ​ നൽകും. 18-44 വയസ്​ വരെ പ്രായമുള്ളവർക്കാണ്​ ആപ്​ ഉപയോഗിക്കാൻ സാധിക്കുക. എൻ.ഐ.ടി കുരുക്ഷേത്ര, റോത്തഗ്​ ഐ.ഐ.എം എന്നിവിടങ്ങളിലെ പൂർവ വിദ്യാർഥികളാണ്​ ആപ്പിന്​ പിന്നിൽ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ്​ ആപിനെ കുറിച്ചുള്ള വിവരങ്ങൾ ട്വിറ്ററിലൂടെ അറിയിച്ചത്​.

മെയ്​ ഒന്നിനാണ്​ ആപ്​ പുറത്തിറക്കിയത്​. മെയ്​ ആറ്​ വരെ 10,000ത്തോളം പേർ ആപിൽ രജിസ്​​റ്റർ ചെയ്​തിട്ടുണ്ട്​. എളുപ്പത്തിൽ വാക്​സിൻ സ്ലോട്ടുകളെ കുറിച്ചുള്ള വിവരങ്ങൾ ആപ്​ നൽകുമെന്നാണ്​ നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്​.

Tags:    
News Summary - Having Trouble With CoWin? IIM, NIT Alumni Develop New App to Book Vaccine Slots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.