ഹാഥറസ്​: സാക്ഷികൾക്ക്​ സി.ആർ.പി.എഫ്​ സംരക്ഷണം നൽകണം; ഹരജിയുമായി ടീസ്​റ്റ

ലഖ്​നോ: ഹാഥറസിൽ ദലിത്​ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊ​ല്ലപ്പെട്ട കേസിൽ പ്രതികളെ സംരക്ഷിക്കാനാണ്​ യു.പി പൊലീസ്​ ശ്രമിക്കുന്നതെന്ന്​ സാമൂഹിക പ്രവർത്തക ടീസ്​റ്റ സെറ്റൽവാദ്​. കേസിലെ സാക്ഷികൾക്ക്​ സംരക്ഷണം നൽകണമെന്നും അവർ സുപ്രീംകോടതിയിൽ നൽകിയ ഹരജിയിൽ ആവശ്യപ്പെട്ടു. കോടതി മേൽനോട്ടത്തിൽ കേസ്​ സി.ബി.ഐ അന്വേഷിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്​.

അന്വേഷണം പൂർത്തിയാകുന്നതിന്​ മുമ്പ്​ തന്നെ ബലാത്സംഗം നടന്നിട്ടില്ലെന്നാണ്​ ഉയർന്ന പൊലീസ്​ ഉദ്യോഗസ്ഥരും രാഷ്​ട്രീയ നേതൃത്വവും പറയുന്നതെന്ന്​ ടീസ്​റ്റ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. പെൺകുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ ആദ്യം കണ്ട അമ്മയുടെ മൊഴി ബലാത്സംഗം നടന്നുവെന്നതിന്​ സാധൂകരണം നൽകുന്നതാണ്​. പക്ഷേ ഇതൊന്നും പരിഗണിക്കാതെയായിരുന്നു എ.ഡി.ജി.പി പ്രശാന്ത്​ കുമാറി​െൻറ പ്രതികരണം.​ അദ്ദേഹത്തി​െൻറ പ്രസ്​താവന ഉത്തരവാദിത്തമില്ലാത്തതാണ്​. പ്രതികളെ സംരക്ഷിക്കാനാണ്​ യു.പി പൊലീസി​െൻറ ശ്രമമെന്നും ടീസ്​റ്റ ഹരജിയിൽ ആരോപിക്കുന്നു.

ബന്ധുക്കളുടെ സമ്മതമില്ലാതെ പെൺകുട്ടിയുടെ മൃതദേഹം അർധരാത്രി പൊലീസ്​ കത്തിച്ചതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. ഹരജി അടുത്തയാഴ്​ച സുപ്രീംകോടതി പരിഗണിക്കുമെന്നാണ്​ സൂചന.

Tags:    
News Summary - Hathras gangrape: Teesta Setalvad moves SC, accuses UP cops of complicity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.