Posted On
date_range Updated On
date_range യുവതിയെ ഫോണിലൂടെ ശല്യംചെയ്ത എ.എസ്.ഐമാർക്ക് സസ്പെൻഷൻ
ചണ്ഡീഗഢ്: വ്യാജ അപകടത്തിന്‍റെ പേരിൽ യുവതിയെ ഫോണിലൂടെ ശല്യം ചെയ്ത രണ്ട് എ.എസ്.ഐമാരെ ഹരിയാന പൊലീസ് സസ്പെൻഡ് ചെയ ്തു. പഞ്ചകുള പൊലീസ് സ്റ്റേഷനിലെ ജോഗീന്ദർ, രമേശ് എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.
റോഡ് അപകടത്തെ കുറി ച്ച് അന്വേഷിക്കാനെന്ന പേരിലാണ് പൊലീസുകാർ യുവതിയെ സമീപിച്ചത്. ഫോൺ നമ്പറും സ്ഥലവിവരവും നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട്, യുവതിയുടെ ഫോണിലേക്ക് ഇവർ വിളിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയുമായിരുന്നു. ഇത് പതിവായതോടെ യുവതി ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ പരാതി സത്യമാണെന്ന് കണ്ടെത്തി. ഇതോടെയാണ് രണ്ട് എ.എസ്.ഐമാരെയും സസ്പെൻഡ് ചെയ്യാനും വകുപ്പുതല അന്വേഷണത്തിനും ഡി.സി.പി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.