ബൂത്തിൽ അതിക്രമം; ഹരിയാന മന്ത്രിക്കെതിരെ കേസ്​

ചണ്ഡിഗഢ്​​: പോളിങ്​ ബൂത്തിൽ അനുമതിയില്ലാതെ പ്രവേശിച്ചതിനും മോശമായ പെരുമാറ്റത്തിനും ഹരിയാന ബി.ജെ.പി മന്ത്ര ിസഭാംഗത്തിനെതിരെ കേസെടുത്തു. മുൻ കോൺഗ്രസ്​ എം.എൽ.എ ബി.ബി. ബത്രക്കെതിരെയും പൊലീസ്​ കേസെടുത്തിട്ടുണ്ട്​. ​റോഹ ്​ത്തക്കിലെ ബൂത്തിൽ അനുവാദമില്ലാതെ പ്രവേശിക്കുകയും ബഹളംവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്​തുവെന്ന പരാതി യിലാണ്​ ജനപ്രാതിനിധ്യ നിയമപ്രകാരവും സർക്കാർ ഉദ്യോഗസ്​ഥ​​െൻറ ജോലി തടസ്സപ്പെടുത്തിയതിനും​ സഹകരണ വകുപ്പ്​ സഹമന്ത്രി മനീഷ്​ ഗ്രോവറിനെതിരെയും മുൻ കോൺഗ്രസ്​ എം.എൽ.എ ബി.ബി. ബത്രക്കെതിരെയും കേസെടുത്തത്​.

തെരഞ്ഞെടുപ്പ്​ അട്ടിമറിക്കാനും വോട്ടർമാരെ ഭീഷണിപ്പെടുത്താനും മന്ത്രിയുടെ നേതൃത്വത്തിൽ അക്രമം സൃഷ്​ടിച്ചു​വെന്ന്​ ഹരിയാനയു​െട ചുമതലയുള്ള കോൺഗ്രസ്​ നേതാവ്​ ഗുലാംനബി ആസാദ്​ തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകിയിരുന്നു. ‘‘അമ്പതോളം ആയുധധാരികളായ ഗുണ്ടകളുമായി 10 കാറുകളിൽ എത്തിയ മന്ത്രിയും സംഘവും റോഹ്​ത്തക്ക്​ നഗരത്തിലെ ആറു ബൂത്തുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്​ടിച്ചു’’ -പരാതിയിൽ പറയുന്നു.

ബി.ജെ.പിയുമായി ബന്ധമുള്ള ലോഹർ എന്നയാളെയും സംഘത്തെയും വോ​െട്ടടുപ്പ്​ ദിവസം ആയുധങ്ങൾ സഹിതം പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. ഇയാളെ ജാമ്യത്തിൽ വി​െട്ടങ്കിലും മറ്റൊരു കേസിൽ വീണ്ടും അറസ്​റ്റ്​ ചെയ്​തു. അതേസമയം, മന്ത്രിയും സംഘവും അക്രമം നടത്തുന്നുവെന്ന പരാതി കേട്ടാണ്​ താൻ സ്​ഥലത്ത്​ എത്തിയതെന്നും തുടർന്ന്​ സംഘം തനിക്കുനേരെ തിരിയുകയായിരുന്നുവെന്നുമാണ്​ കോൺഗ്രസ്​ മുൻ എം.എൽ.എ ബത്ര പറയുന്നത്​.

Tags:    
News Summary - Haryana minister booked after ‘voter intimidation’ allegations- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.