ഹരിയാനയിൽ വനിത ​െഎ.എ.എസ്​ ഒാഫീസറെ മേലുദ്യോഗസ്​ഥൻ ​ൈലംഗികമായി അപമാനിച്ചതായി പരാതി

ചണ്ഡിഗഢ്​: മേലുദ്യോഗസ്​ഥൻ തന്നെ ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചതായി ഹരിയാന കേഡറിലെ വനിത​ െഎ.എ.എസ്​ ഒാഫീസറുടെ പരാതി. ത​​​െൻറ ഫേസ്​ബുക്ക്​ അക്കൗണ്ടിലൂടെയാണ്​ 28കാരിയായ യുവതി ഇക്കാര്യം വെളി​െപ്പടുത്തിയിരിക്കുന്നത്​. 

മേലുദ്യോഗസ്​ഥ​​​െൻറ ചില തീരുമാനങ്ങളോട്​ ഒൗദ്യോഗിക ഫയലിൽ എതിർപ്പ്​ രേഖപ്പെടുത്തിയതാണ്​ തന്നോട്​ ഇത്തരത്തിൽ പെരുമാറാൻ കാരണമെന്നും വനിത ഒാഫീസർ ആരോപിക്കുന്നു. തന്നോട്​ ഒാഫീസിൽ രാത്രി എട്ടു മണി വരെ നൽക്കാൻ നിർബന്ധിക്കാറുണ്ടായിരുന്നു.  മെയ്​31ന്​ തന്നെ മുറിയിലേക്ക്​ വിളിപ്പിക്കുകയും മറ്റാരെയും അകത്തേക്ക്​ കയറ്റി വിടരുതെന്ന്​ മറ്റു ജോലിക്കാർക്ക്​ നിർദ്ദേശം നൽകുകയും ​െചയ്​തു. ഫയലിൽ എതിരഭിപ്രായം രേഖപ്പെടുത്തരുതെന്ന്​ തന്നോട്​ ആവശ്യപ്പെട്ടതായും നിർദ്ദേശം പാലിച്ചില്ലെങ്കിൽ സ്​ഥലം മാറ്റുമെന്ന്​ ഭീഷണിപ്പെടുത്തിയതായും വനിത ഉദ്യോഗസ്​ഥ ആരോപിച്ചു.

അസാൻമാർഗിക രീതിയിലുള്ള പെരുമാറ്റമായിരുന്നു അ​​േദ്ദഹത്തി​േൻറത്​. കഴിഞ്ഞ ജൂൺ ആറിന്​ തന്നോട്​ അദ്ദേഹത്തി​​​െൻറ അരികിലേക്ക്​ ചേർന്നിരിക്കാൻ ആവശ്യപ്പെടുകയും തന്നെ സ്​പർശിക്കാൻ ശ്രമിച്ചതായും ഫേസ്​ബുക്ക്​ പോസ്​റ്റിൽ ആരോപിക്കുന്നുണ്ട്​.  ചണ്ഡിഗഢ്​ പൊലീസിലും ബന്ധപ്പെട്ട അധികാരികൾക്കും പരാതി സമർപ്പിച്ചിട്ടുണ്ടെന്നും വനിത ഉദ്യോഗസ്​ഥ വ്യക്തമാക്കി. 

അതേസമയം ആരോപണം അടിസ്​ഥാനരഹിതമാണെന്ന്​ മേലുദ്യോഗസ്​ഥൻ പറഞ്ഞു. താൻ ഏതു തരത്തിലുള്ള അന്വേഷണവും നേരിടാൻ ഒരുക്കമാണ്​. അവരെ ജോലിയെ കുറിച്ചു പഠിപ്പിക്കുകയെന്നത്​ ത​​​െൻറ കടമയാണ്. അവർ ഒൗദ്യോഗിക ഫയലിൽ തെറ്റു വരുത്തിയപ്പോൾ രണ്ടു തവണ താൻ അവരോട്​ അത്​ സൂചിപ്പിച്ചിട്ടുണ്ട്​. പക്ഷെ ഒരിക്കലും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 

Tags:    
News Summary - Haryana IAS Officer, On Facebook, Alleges Senior Sexually Harassed Her-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.