ഹരിയാനയിൽ ലോക്​ഡൗൺ 14 വരെ നീട്ടി

ഗുരുഗ്രാം: ഹരിയാനയിൽ കൂടുതൽ ഇളവുകളോടെ ലോക്​ഡൗൺ 14 വരെ നീട്ടി.  ഷോപ്പുകൾ‌, മാളുകൾ‌, റെസ്​റ്ററൻറുകൾ, ബാറുകൾ‌, ആരാധനാലയങ്ങൾ എന്നിവ നിബന്ധനകളോടെ തുറക്കാൻ അനുമതി നൽകി. 

നമ്പരുകൾ അനുസരിച്ച്​ രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ്​ കടകൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്​. കടകൾ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ തുറക്കാം. മാളുകൾ രാവിലെ 10 മുതൽ രാത്രി 8 വരെയും തുറക്കാൻ അനുവദിച്ചു. ഹോട്ടലുകളിൽ നിന്ന് രാത്രി 10 മണി വരെ ഹോം ഡെലിവറിയും അനുവദിക്കും.

കോവിഡ്​ മാർഗനിർദേശങ്ങൾ പാലിച്ച്​  കോർപ്പറേറ്റ് ഓഫീസുകൾ‌ക്ക് 50 ശതമാനം ഹാജരോടെ തുറന്ന്​ പ്രവർത്തിക്കാനും അനുമതി നൽകി.  അതെ സമയം വിവാഹം, മരണം എന്നിവയിൽ   21 പേർക്ക്​ വരെ പ​ങ്കെടുക്കാമെന്നും ഉത്തരവിൽ പറയുന്നു.

വാക്​സിൻ വിതരണത്തിനായി ഹരിയാന ആഗോളതലത്തില്‍ ടെണ്ടർ ക്ഷണിച്ചിരുന്നു. തുടര്‍ന്ന് മാള്‍ട്ടയിലെ ഫാര്‍മ റെഗുലേറ്ററി സര്‍വീസസ് ലിമിറ്റഡ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്​​. ഈ കമ്പനിയുമായി കരാറായാൽ  മുപ്പത് ദിവസത്തിനുള്ളില്‍ ആദ്യ ബാച്ചായി അഞ്ച് ലക്ഷം ഡോസ്​ സ്​പുട്​നിക്​ വാക്​സിൻ സംസ്ഥാനത്ത്​ വിതരണം ചെയ്യും.

Tags:    
News Summary - Haryana govt extends COVID lockdown till June 14

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.