ന്യൂഡൽഹി: നൂഹ് ജില്ലയിലെ ആദ്യത്തെ ഏറ്റുമുട്ടൽ സംഭവമല്ല മുൻഫൈദിേൻറതെന്നും ക്രിമിനലുകളാണെന്ന് ആരോപിച്ച് മുസ്ലിം യുവാക്കളെ വ്യാജ ഏറ്റുമുട്ടലുകളിൽ കൊലപ്പെടുത്തുന്ന പ്രവണത ഹരിയാനയിലെ നൂഹ്, ഫരീദാബാദ് ജില്ലകളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി വർധിച്ചുവരുകയാണെന്നും ന്യൂഡൽഹിയിലെ ‘ക്വിൽ ഫൗണ്ടേഷൻ’ തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ട് ആരോപിച്ചു. നൂഹ് ജില്ലയിൽ മാത്രം 15 മുസ്ലിം യുവാക്കളെ 11 വ്യാജ ഏറ്റുമുട്ടലുകളിൽ കൊലപ്പെടുത്തിയിട്ടുണ്ടെന്നും ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മുൻഫൈദിെൻറ പിതാവ് ഇസ്ലാം ഹുസൈൻ പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ക്വിൽ ഫൗണ്ടേഷൻ പുറത്തുവിട്ട റിപ്പോർട്ടിലെ ഒന്നാമത്തെ ശിപാർശ.
പിതാവിെൻറ മൊഴിയിൽ മുൻഫൈദിനെ കൊണ്ടുപോയതായി പരാമർശിച്ച ‘സി.െഎ.എ സ്റ്റാഫ്’ എന്ന് പരിചയപ്പെടുത്തിയ ഹരിയാന പൊലീസിലെ നാല് പൊലീസുകാരെ അടിയന്തരമായി അറസ്റ്റ് ചെയ്യണം. അവർക്കെതിരെ വകുപ്പുതല അന്വേഷണം വേണം. പൊലീസ് ഏറ്റുമുട്ടലുകളിൽ സുപ്രീംകോടതി നിർണയിച്ച മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി സർക്കാർ നടപടി സ്വീകരിക്കണം. കൊല്ലപ്പെട്ട മുൻഫൈദിെൻറ കുടുംബാംഗങ്ങൾക്കും അവനോടൊപ്പം പിടികൂടി ഏറ്റുമുട്ടലിെൻറ ദൃക്സാക്ഷികളായി മാറിയ മൂന്ന് യുവാക്കൾക്കും സംരക്ഷണം നൽകണം. ക്രിമിനൽ നടപടി ചട്ടം നിഷ്കർഷിക്കുന്ന തരത്തിൽ കൊല്ലപ്പെട്ട മുൻഫൈദിെൻറ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. വ്യാജ ഏറ്റുമുട്ടലിലെ കൂടുതൽ ദുരൂഹതകൾ വെളിവാക്കുന്നതാണ് ഫൗണ്ടേഷൻ പുറത്തുവിട്ട റിപ്പോർട്ട്.
ഹരിയാന നൂഹ് ജില്ലയിൽ മുൻഫൈദിേൻറതടക്കം നടന്ന 11വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് എസ്.െഎ.ഒ അഖിേലന്ത്യ പ്രസിഡൻറ് നഹാസ് മാള ആവശ്യപ്പെട്ടു. കേസുകൾ റദ്ദാക്കാമെന്ന വാഗ്ദാനം ചെയ്ത് പൊലീസ് മുൻഫൈദിനെ ഇൻഫോർമർ ആക്കുകയായിരുന്നു. ബട്ല ഹൗസ് ഏറ്റുമുട്ടലിെൻറ വാർഷികദിനത്തിലാണ് ഹരിയാന ഏറ്റുമുട്ടൽ വാർത്ത വന്നതെന്നത് യാദൃച്ഛികമല്ല. ഇത്തരം സംഭവങ്ങളിൽ നീതി ഒരിക്കലും ലഭ്യമാകാറില്ലെന്നും ബട്ല ഹൗസ് വ്യാജ ഏറ്റുമുട്ടൽ അതിെൻറ മികച്ച ഉദാഹരണമാണെന്നും എസ്.െഎ.ഒ പ്രസിഡൻറ് ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.