Posted On
date_range Updated On
date_range യുവതിയെ വിവാഹദിവസം ഭർതൃവീട്ടുകാർ കൂട്ടബലാത്സംഗം ചെയ്തതായി പരാതി
കുരുക്ഷേത്ര: ഹരിയാനയിലെ യമുനനഗറിൽ നവവധുവിനെ ഭർതൃബന്ധുക്കളും മന്ത്രവാദിയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. ഇക്കഴിഞ്ഞ 12ന് വിവാഹിതയായ യുവതിയെ അന്നുതന്നെ ഭർത്താവിെൻറ സഹോദരനും സഹോദരീ ഭർത്താവും മരുന്നുനൽകി മയക്കി ബലാത്സംഗം ചെയ്തതായി യുവതിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
യുവതിക്ക് മനോവിഭ്രാന്തിയുണ്ടെന്ന് പറഞ്ഞ് ഭർതൃവീട്ടുകാർ തന്നെ വിളിപ്പിച്ചതായി പിതാവ് പറഞ്ഞു. വിവാഹദിവസം മന്ത്രവാദിയെ കൊണ്ടുവന്ന് തന്നെ മയക്കിയാണ് ഭർതൃവീട്ടുകാർ പീഡിപ്പിച്ചതെന്നും അടുത്ത ദിവസങ്ങളിൽ മന്ത്രവാദിയും പീഡിപ്പിച്ചുവെന്ന് യുവതി പറഞ്ഞതായി പിതാവിെൻറ പരാതിയിൽ പറയുന്നു. പീഡനശേഷം തെളിവു നശിപ്പിക്കാൻ വസ്ത്രങ്ങൾ കത്തിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.