കർഷകറാലിയുമായി രാഹുലെത്താനിരിക്കവേ ഭീഷണിയുമായി ഹരിയാന മുഖ്യമന്ത്രി

ന്യൂഡൽഹി: കാർഷിക ബില്ലിനെതിരെയുള്ള ട്രാക്​ടർ റാലിയുമായി ഹരിയാനയിലെത്തുന്ന കോൺഗ്രസ്​ നേതാവ്​ ​രാഹുൽ ഗാന്ധിക്കെതിരെ ഭീഷണിയുമായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ കൈതൽ, പിപ്​ലി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ രാഹുൽ സംസാരിക്കാനിരിക്കവേയാണ്​ ഖട്ടറി​െൻറ ഭീഷണി.

''രാഹുൽ ഗാന്ധിക്ക്​ ഒന്നു ചെയ്യാനില്ല. അതുകൊണ്ടുതന്നെ സ്ഥലങ്ങൾ സന്ദർശിക്കാനും ഇതുപോലുള്ള ജോലികൾക്കും നിൽക്കുകയാണ്​. രാഹുലി​െൻറ സന്ദർശനത്തെക്കുറിച്ച്​ ഞങ്ങൾക്ക്​ യാതൊരു വിവരവും ഇതുവരെയും ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ നിയമവ്യവസ്ഥയെ ശല്യപ്പെടുത്താൻ ആരെയും അനുവദിക്കില്ല'' -ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രതികരിച്ചു.

നേരത്തേ രാഹുലിനെ ഹരിയാനയിൽ​ പ്രവേശിപ്പിക്കില്ലെന്ന്​ ആഭ്യന്തരമന്ത്രി അനിൽ വിജ്​ പ്രതികരിച്ചിരുന്നു. പഞ്ചാബ്​ സർക്കാർ ആളുകളെക്കൂട്ടി ഹരിയാനയിലെ സമാധാനം നശിപ്പിക്കാൻ നേര​ത്തെയും ശ്രമിച്ചിരുന്നെന്നും ഇനി അത്​ അനുവദിക്കില്ലെന്നും വിജ്​ കൂട്ടിച്ചേർത്തിരുന്നു.

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ മൂന്ന്​ കാർഷിക കരി നിയമങ്ങളും റദ്ദാക്കുമെന്ന്​ പഞ്ചാബിൽ കാർഷിക ബില്ലിനെതിരെയുള്ള മൂന്ന്​ ദിവസത്തെ ട്രാക്​ടർ റാലിക്ക്​ ഫ്ലാഗ്​ ഓഫ്​ ചെയ്യവേ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. രാഹുലിന്​ പഞ്ചാബിൽ കർഷകരും കോൺഗ്രസ്​ പ്രവർത്തകരും ചേർന്ന്​ വലിയ വരവേൽപ്പാണ്​ ഒരുക്കിയത്​.

കഴിഞ്ഞ മാസം പാർലമെൻറിൽ പാസായ കാർഷിക ബില്ലുകൾക്കെതിരെയുള്ള കോൺഗ്രസ്​ നിലപാട്​ ഉയർത്തിക്കാട്ടുകയാണ്​ കാർഷിക മേഖല സംരക്ഷണ ജാഥയുടെ ലക്ഷ്യം. പഞ്ചാബിലും ഹരിയാനയിലും കാർഷിക ബില്ലിനെതിരെ പ്രതിഷേധങ്ങൾ ആളിക്കത്തുകയാണ്​.കോൺഗ്രസ്​ സ്വന്തം താത്​പര്യത്തിന്​ വേണ്ടി കർഷകരെ മസ്​തിഷ്​ക പ്രക്ഷാളനം നടത്തുകയായിരുന്നുവന്നാണ്​ ബി.ജെ.പിയുടെ ആരോപണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.