ബസ്​ സർവീസുകൾ പുനഃസ്ഥാപിച്ച ആദ്യ സംസ്ഥാനമായി ഹരിയാന

ന്യൂഡൽഹി: കോവിഡ്​  വ്യാപനത്തെ തുടർന്ന്​ പ്രഖ്യാപിച്ച ലോക്​ഡൗൺ മൂലം നിർത്തിവെച്ച ബസ്​ സർവീസുകൾ പുനഃസ്ഥാപിച്ച്​ ഹരിയാന സർക്കാർ. സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ തിരിച്ചെത്തിക്കുന്നതിന്​​ അന്തർ ജില്ല പൊതുഗതാഗതം പുനഃസ്ഥാപിച്ച ആദ്യത്തെ സംസ്ഥാനമായി ഹരിയാന മാറി.

അന്തർ ജില്ല ബസുകൾ ലക്ഷ്യ സ്ഥാനങ്ങളിൽ​ മാത്രമേ നിർത്തൂ. ഇടക്ക്​ സ്​റ്റോപ്പുകളുണ്ടാകില്ല. ടിക്കറ്റ്​ ഓൺലൈനായി ബുക്ക് ചെയ്യണം. ആദ്യഘട്ടത്തിൽ 29 റൂട്ടികളിലാണ്​ ബസ്​ സർവീസ്​ നടത്താൻ തീരുമാനിച്ചത്​. ബുക്കിങ്​ ഇല്ലാത്തതിനാൽ ഒമ്പത് റൂട്ടുകൾ താൽക്കാലികമായി നിർത്തിവച്ചു.

ആദ്യദിനം എട്ട് ഡിപ്പോകളിൽ നിന്നുള്ള ബസുകൾ 196 യാത്രക്കാരുമായി നിരവധി റൂട്ടുകളിൽ യാത്ര ചെയ്തു. 42580 രൂപയാണ്​ ആദ്യദിനം ടിക്കറ്റ്​ ഇനത്തിൽ ലഭിച്ചത്​. 

എയർ കണ്ടീഷൻ ചെയ്യാത്ത ബസുകൾ മാത്രമാണ് ഓടുന്നത്, 52 പേർക്ക് ഇരുന്ന്​ യാത്ര ചെയ്യാവുന്ന ഒരു ബസിൽ സാമൂഹിക അകലം ഉറപ്പാക്കിയ ശേഷം 30 യാത്രക്കാരെ മാത്രമേ  അനുവദിക്കുകയുള്ളൂ. 

"ഹരിയാനയിൽ കുടുങ്ങിയവരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചുകഴിഞ്ഞു. എന്നാൽ സംസ്ഥാനത്തുള്ളവർ പലരും യാത്ര ചെയ്യാൻ മാർഗമില്ലാതെ വിവിധ ജില്ലകളിൽ കുടുങ്ങിക്കിടക്കുകയാണ്​. ഈ സഹാചര്യത്തിലാണ്​ അന്തർ ജില്ലാ ബസ് സർവീസ് ആരംഭിക്കാൻ തീരുമാനിച്ചത്." - ഹരിയാന പൊലീസ് മേധാവി മനോജ് യാദവ് പറഞ്ഞു.

ഹരിയാനയിലെ പല വ്യവസായ സ്ഥാപനങ്ങൾക്കും ഉൽ‌പാദനം തുടങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ 35,000 ത്തിലധികം വ്യവസായ സ്ഥാപനങ്ങൾ ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്നുണ്ട്​. മൂന്നാംഘട്ട ലോക്​ഡൗൺ ഇളവിനെ തുടർന്ന്​  ഇവയിൽ പലതും തുറന്നു പ്രവർത്തിക്കുന്നുണ്ട്​. 

Tags:    
News Summary - Haryana Becomes First State To Resume Bus Services Within The State - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.