എ​െൻറ മാതാപിതാക്കളെ അധിക്ഷേപിക്കുന്നത്​ രാഹുലി​െൻറ അറിവോടെ -മോദി

വി​ദി​ഷ: രാ​ഷ്​​ട്രീ​യ വി​ദ്വേ​ഷ​ത്തി​​​െൻറ പേ​രി​ൽ കോ​ൺ​ഗ്ര​സ്​ ത​​​െൻറ മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​യു​ക​യാ​ണെ​ന്നും പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​റി​വോ​ടെ​യാ​ണി​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. നെ​ഹ്​​റു-​ഗാ​ന്ധി കു​ടും​ബ​ത്തി​നെ​തി​രെ താ​ൻ സം​സാ​രി​ക്കു​ന്ന​ത്​ അ​വ​ർ മു​ൻ ഭ​ര​ണാ​ധി​കാ​രി​ക​ളും രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളും ആ​യി​രു​ന്ന​തു​കൊ​ണ്ടാ​ണെ​ന്നും മോ​ദി മ​ധ്യ​പ്ര​ദേ​ശി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ റാ​ലി​യി​ൽ പ​റ​ഞ്ഞു.

രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​ഞ്ഞ്​ മോ​ദി​യു​ടെ മാ​താ​വി​​​െൻറ വ​യ​സ്സി​നൊ​പ്പം എ​ത്തി, ​മോ​ദി​യു​ടെ പി​താ​വി​നെ​ ആ​ർ​ക്കു​മ​റി​യി​ല്ല എ​ന്നൊ​ക്കെ​യു​ള്ള ചി​ല കോ​ൺ​​ഗ്ര​സ്​ നേ​താ​ക്ക​ളു​ടെ പ്ര​സം​ഗം പ​രാ​മ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. ‘‘കോ​ൺ​ഗ്ര​സി​ന്​ ഇ​തെ​ന്തു​പ​റ്റി? നാ​ട്ടു​രാ​ജാ​വ്​ (രാ​ഹു​ലി​നെ ഉ​ദ്ദേ​ശി​ച്ച്) ഇ​ത്ത​രം പ്ര​സ്​​താ​വ​ന​ക​ളെ പി​ന്തു​ണ​ക്കു​ക​യാ​ണ്.

അ​തു​കൊ​ണ്ടാ​ണ്​ അ​വ​രു​ടെ നേ​താ​ക്ക​ൾ, 30 കൊ​ല്ലം മു​മ്പ്​ മ​രി​ച്ച എ​​​െൻറ പി​താ​വി​​​െൻറ പേ​ര്​ ഇൗ ​രൂ​പ​ത്തി​ൽ വ​ലി​ച്ചി​ഴ​ക്കു​ന്ന​ത്. വീ​ട്ടി​ലെ ഒ​രു മു​റി​യി​ൽ ആ​രാ​ധ​ന​യു​മാ​യി ക​ഴി​യു​ന്ന എ​​​െൻറ മാ​താ​വ്​ മ​ധ്യ​പ്ര​ദേ​ശ്​ ക​ണ്ടി​ട്ടു​പോ​ലു​മി​ല്ല.

ത​​​െൻറ മാ​താ​പി​താ​ക്ക​ളെ ​പ്ര​ധാ​ന​മ​ന്ത്രി പേ​രെ​ടു​ത്ത്​ അ​ധി​ക്ഷേ​പി​ക്കു​ന്നു എ​ന്ന്​ നാ​ട്ടു​രാ​ജാ​വ്​ ആ​രോ​പി​ക്കാ​റു​ണ്ട​ല്ലോ. അ​തു​കൊ​ണ്ടു​ത​ന്നെ കോ​ൺ​ഗ്ര​സ്​ ത​ല​വ​നാ​ണ്​ ഇ​തി​നു പി​ന്നി​ൽ’’ -മോ​ദി ആ​രോ​പി​ച്ചു.

Tags:    
News Summary - harrasing my parents is with knowing of rahul gandhi said modi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.