ഹാർലി ഡേവിഡ്സണിൽ കാറിടിച്ചു: യമുനയിൽ വീണ ബൈക്ക് യാത്രികനായി തെരച്ചിൽ
ന്യൂഡൽഹി: ഹാർലി ഡേവിഡ്സൺ ബൈക്കിൽ കാറിടിച്ച് യമുന നദിയിലേക്ക് വീണ ബൈക്ക് യാത്രികനായി തെരച്ചിൽ ശക്തമാക്കി. യമുന നദിക്കു കുറുകെയുള്ള ഡൽഹി-നോയിഡ ഡി.എൻ.ഡി ഫ്ലൈ വേയിൽ ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. ദക്ഷിണ ഡൽഹിയിലെ സരിത വിഹാറിൽ അൻഷുമാൻ പുരി ആണ് ബൈക്ക് യാത്രികനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഡൽഹിയിൽ നിന്ന് നോയിഡയിലേക്ക് പോവുകയായിരുന്ന ടൊയോട്ട എറ്റിയോസ് കാർ അതേ ദിശയിൽ പോവുകയായിരുന്ന ബൈക്കിെൻറ പുറകിൽ ഇടിക്കുകയായിരുന്നു. ഇടിച്ച ബൈക്കിെന കാർ കുറച്ചു ദൂരം റോഡിലൂടെ ഇഴച്ച് കൊണ്ടു പോവുകയും അതിനിടയിൽ യാത്രികൻ നദിയിലേക്ക് വീഴുകയുമായിരുന്നു. കാർ അമിത വേഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഡൽഹി പൊലീസ്, അഗ്നിശമന സേന വിഭാഗം, ബോട്ട് ക്ലബ്ബ്, ഡി.എൻ.ഡി ഉദ്യോഗസ്ഥർ എന്നിവർ പെെട്ടന്നു തന്നെ സ്ഥലത്തെത്തി. മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും ബൈക്ക് യാത്രികനെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.