Posted On
date_range Updated On
date_range ഹരീഷ് റാവത്ത് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
ഡറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഉദ്ദംസിങ് നഗര്‍ ജില്ലയിലെ കിച്ച മണ്ഡലത്തില്‍നിന്ന് സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കും. അടുത്ത മാസം 15ന് നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍ നരേശ് ദുര്‍ഗാപാല്‍ മുമ്പാകെ റാവത്ത് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പത്രികസമര്‍പ്പണത്തിന് ഹാജി സര്‍വര്യാര്‍ ഖാന്‍, വീര്‍ മാന്‍വേന്ദര്‍ സിങ്, താക്കൂര്‍ ദാസ് സുഖിജ എന്നിവര്‍ അടക്കമുള്ള അനുയായികള്‍ റാവത്തിനെ അനുഗമിച്ചു.
കിച്ചക്കു പുറമെ ഹരിദ്വാറില്‍നിന്ന് ഇത്തവണ റാവത്ത് ജനവിധി തേടുന്നുണ്ട്.എന്നാല്‍, ഇവിടേക്കുള്ള പത്രികസമര്‍പ്പണം നടന്നിട്ടില്ല. സംസ്ഥാനത്ത് രണ്ടു സീറ്റില്‍ മത്സരിക്കുന്ന ആദ്യ മുഖ്യമന്ത്രിയായിരിക്കും റാവത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.