രാഹുലുമായി കൂടികാഴ്​ച നിശ്​ചയിച്ചിട്ടില്ലെന്ന്​ ഹാർദിക്​ പ​േട്ടൽ

അഹമ്മദാബാദ്​: കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടികാഴ്​ചനിശ്​ചയിച്ചിട്ടില്ലെന്ന്​ പാട്ടീദാർ നേതാവ്​ ഹാർദിക്​ പ​േട്ടൽ. രാഹുൽ ഗാന്ധിയുമായി കൂടികാഴ്​ച നടത്താൻ തീരുമാനിച്ചിട്ടില്ല. അത്തരത്തിൽ പുറത്ത്​ വരുന്ന വാർത്തകൾ  ഉൗഹാപോഹങ്ങൾ മാത്രമാണെന്നും ഹാർദിക്​ ന്യൂസ്​ 18 ചാനലിന്​ നൽകിയ അഭിമുഖത്തിൽ  പ്രതികരിച്ചു. നിലവിൽ ഗുജറാത്തിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിലാണ്​ രാഹുൽ.

സംവരണം സംബന്ധിച്ച്​ ഹാർദിക്​ പ​േട്ടൽ  നയിക്കുന്ന പാട്ടീദാർ അനാമത്​ ആന്തോളൻ  സമിതിയും കോൺഗ്രസും തമ്മിൽ  ധാരണയിലെത്തിയതായി  നേരത്തെ വാർത്തകൾ  വന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ രാഹുലും  ഹാർദിക്കും തമ്മിൽ  കൂടികാഴ്​ച നടത്തുമെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നത്​. 

നേരത്തെ പാട്ടീദാർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്​ നൽകുന്ന സംവരണം നൽകാൻ തയാറാണെന്ന്​ കോൺഗ്രസ്​ വ്യക്​തമാക്കിയിരുന്നു. കോളജുകളിലും, തൊഴിൽ മേഖലയിലും സംവരണം നൽകാനായിരുന്നു തീരുമാനം.

Tags:    
News Summary - Hardik Patel Says No Meeting Scheduled With Rahul Gandhi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.