ഭര്‍ത്താവിന്‍റെ പീഡനം സഹിക്കാൻ വയ്യ; വീട്ടിൽ വരാറുള്ള ലോൺ ഏജന്റിനെ വിവാഹം കഴിച്ച് യുവതി

പട്ന: ഭർത്താവിൻ്റെ പീഡനം സഹിക്കാൻ വയ്യ. ഒടുവിൽ വീട്ടിൽ വായ്പാ തിരിച്ചടവിനായി എത്താറുള്ള ലോൺ ഏജന്റിനെ വിവാഹം കഴിച്ച് യുവതി. ബീഹാറിലാണ് സംഭവം. ശാരീരികവും മാനസികവുമായ പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് താൻ ഭർത്താവിനെ ഉപേക്ഷിച്ച് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് യുവതി പറഞ്ഞു.

2022ലാണ് നകുൽ ശർമ്മ എന്നയാളുമായി ഇന്ദ്ര കുമാരി എന്ന യുവതിയുടെ വിവാഹം കഴിഞ്ഞത്. എന്നാൽ മദ്യപാനിയായ നകുൽ തന്നെ പതിവായി ഉപദ്രവിച്ചിരുന്നതായി ഇന്ദ്ര പറയുന്നു. ഈ സമയത്താണ് ഒരു ധനകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പവൻ കുമാർ യാദവ് എന്ന വായ്പാ ഏജന്റിനെഇന്ദ്ര കണ്ടുമുട്ടുന്നത്.

പിന്നീട് ഇരുവരും പരിചയപ്പെടുകയും പ്രണയത്തിലാവുകയും ആയിരുന്നു. ഭർത്താവിനെറ വീട്ടിൽ നിന്നും രക്ഷപ്പെട്ട ഇന്ദ്ര അമ്മായിയുടെ വീട്ടിൽ താമസിക്കുകയായിരുന്നു. ഇതിന് പിന്നാലെ വീണ്ടും ജാമുയിയിലേക്ക് എത്തിയ ഇവർ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി വിവാഹത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അതേസമയം, വിവാഹത്തെ എതിർത്ത ഇന്ദ്രയുടെ കുടുംബം പവനെതിരെ പൊലീസിൽ പരാതി നൽകി. എന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണ് പവനെ വിവാഹം ചെയ്തതെന്നാണ് ഇന്ദ്ര പൊലീസിനോട് പറഞ്ഞത്.   

Tags:    
News Summary - Harassment by husband A young woman marries a loan agent who comes to her home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.