കോവിഡ് ഡ്യൂട്ടി; ഹൈദരാബാദിൽ വനിതാ ഡോക്ടറെ തടഞ്ഞു, അധിക്ഷേപം

ഹൈദരാബാദ്: കോവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും രാജ്യം ആദരിക്കുമ്പോൾതന്നെ ഏറെ ദുരനുഭവങ്ങളും ഇവർ നേരിടുന്നുണ്ട്. സമാനമായ വാർത്തയാണ് ഹൈദരാബാദിൽ നിന്നുള്ളത്. കോവിഡ് ഡ്യൂട്ടി ചെയ്യുന്നത് കാര ണം താമസസ്ഥലത്ത് അധിക്ഷേപവും ഉപദ്രവവുമാണ് വനിതാ ഡോക്ടർക്ക് നേരിടേണ്ടി വന്നത്. ഡോക്ടറെ താമസിക്കുന്ന അപാർട്മെന്‍റിലേക്ക് പ്രവേശിക്കാൻ സമ്മതിക്കാതെ റെസിഡന്‍റ്സ് അസോസിയേഷൻ അംഗങ്ങൾ തടയുകയായിരുന്നു.

ഗാന്ധി ആശുപത്രിയിൽ കോവിഡ് ഡ്യൂട്ടിയിലുള്ള പി.ജി ഡോക്ടർക്കാണ് ദുരനുഭവം. വനസ്തലിപുരത്തിന് സമീപത്തെ മൻസൂറാബാദിലാണ് ഡോക്ടർ താമസിക്കുന്ന അപാർട്മെന്‍റ്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ഇവിടേക്കെത്തിയപ്പോൾ ഒരുകൂട്ടം ആളുകൾ ഇവരെ തടഞ്ഞ് തർക്കത്തിലേർപ്പെടുകയും ഉപദ്രവിക്കുകയുമായിരുന്നു.

സംവഭത്തെക്കുറിച്ച് വനസ്തലിപുരം പൊലീസിനും തെലങ്കാന ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Tags:    
News Summary - harassment against Woman doctor who is in covid duty in Hyderabad-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.