Posted On
date_range Updated On
date_range ഹാനി ബാബുവിന് കോവിഡ്; മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് കുടുംബം
മുംബൈ: ഭീമ കൊറേഗാവ് കേസില്‍ തടവില്‍ കഴിയവെ കണ്ണിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന് കോവിഡ് ബാധിച്ചു. ഇതേതുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
കണ്ണിലെ അണുബാധ തലച്ചോറിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം കുടുംബം പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
54 കാരനായ ഹാനി ബാബുവിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്നും വ്യക്തമാക്കി കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചിരുന്നു.
ഭീമ-കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട എല്‍ഗാര്‍ പരിഷത്ത് കേസില്‍ മഹാരാഷ്ട്രയിലെ തലോജ സെന്‍ട്രല്‍ ജയിലിലാണ് വിചാരണ തടവുകാരനായി ഹാനി ബാബു കഴിഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.