മുംബൈ: ഹാൻഡ് ലഗേജുകൾക്ക് സ്റ്റാമ്പിങ്ങ് നൽകുന്ന രീതി നാലു വിമാനത്താവളങ്ങളിൽ കൂടെ അവസാനിപ്പിച്ചു. പുനെ, നാഗ്പൂർ, ട്രിച്ചി, ഗോവ വിമാനത്താവളങ്ങളിലാണ് പുതുതായി സ്റ്റാമ്പിങ്ങ് നിർത്തലാക്കിയതെന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.െഎ.എസ്.എഫ്) അറിയച്ചു. ഇതോടെ രാജ്യത്തെ 23 വിമാനത്താവളങ്ങൾ സ്റ്റാമ്പിങ്ങിൽ നിന്ന് ഒഴിവായിട്ടുണ്ട്.
സുരക്ഷാ പരിശോധനയുടെ ഭാഗമായി 1970കളിൽ ഏർപ്പെടുത്തിയ സംവിധാനമാണ് സ്റ്റാമ്പിങ്ങ്. വിമാനം കയറുേമ്പാൾ കൈയിൽ കരുതുന്ന ബാഗേജിന് സുരക്ഷാ പരിശോധന പൂർത്തിയാക്കി എന്ന് സൂചിപ്പിക്കുന്നതിനാണ് സ്റ്റാമ്പിങ്ങ് ചെയ്യുന്നത്.
2016 ഡിസംബറിലാണ് സി.െഎ.എസ്.എഫ് സ്റ്റാമ്പിങ്ങ് ഒഴിവാക്കാൻ തുടങ്ങിയത്. ഡൽഹി, ജയ്പൂർ, വഡോദര, മുംബൈ, ഗുവാഹത്തി, കോയമ്പത്തൂർ, ഹൈദരാബാദ്, പാട്ന, കാലിക്കറ്റ്്, ബെംഗളൂരു, ലക്നോ, ഇൻഡോർ, അഹമ്മദാബാദ്, തിരുവനന്തപുരം, ഭുവേനശ്വർ, കൊൽക്കത്ത, ചെന്നൈ, ബാഗ്ദോഗ്ര, കൊച്ചി എന്നിവിടങ്ങളിൽ നേരത്തെ നാലു ഘട്ടങ്ങളിലായി സ്റ്റാമ്പിങ്ങ് ഒഴിവാക്കിയിരുന്നു.
ബാക്കി വരുന്ന 26 വിമാനത്താവളങ്ങളിൽ കൂടി സ്റ്റാമ്പിങ്ങ് ഒഴിവാക്കുന്നതിനുള്ള ശ്രമത്തിലാണ് സി.െഎ.എസ്.എഫ്. നിരോധിത വസ്തുക്കൾ കടത്തുന്നത് തടയാൻ സ്റ്റാമ്പിങ്ങിന് പകരം ഹൈ ഡെഫ്നിഷൻ സി.സി.ടി.വി കാമറകൾ ഉപയോഗിച്ച് പരിേശാധന നടത്താനാണ് തീരുമാനം. ഇൗ സംവിധാനം നിലവിൽ വന്നാൽ സുരക്ഷാ പരിശോധനയും വേഗത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.