ന്യൂഡൽഹി: വിമാനയാത്രയിൽ കൈയിൽ കരുതാവുന്ന ലഗേജിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്). ജനുവരിമുതൽ ആഭ്യന്തര, അന്തർദേശീയ യാത്രകളിൽ ഒരു ക്യാബിൻ ബാഗോ ഹാൻഡ്ബാഗോ മാത്രമാകും കൈയിൽ കരുതാൻ അനുവദിക്കുക.
അധിക ഭാരത്തിനും വലിപ്പത്തിനും കൂടുതൽ പണം നൽകേണ്ടിവരും. യാത്രക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനാണ് നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു.
സുരക്ഷ പരിശോധന കേന്ദ്രങ്ങളിലെ തിരക്ക് കുറക്കാൻ നിയന്ത്രണം സഹായകരമാവുമെന്നാണ് പ്രതീക്ഷ. എയർ ഇന്ത്യയും ഇൻഡിഗോയുമടക്കം പ്രധാന വിമാന കമ്പനികളെല്ലാം പുതിയ മാർഗനിർദേശങ്ങളനുസരിച്ച് ബാഗേജ് നയങ്ങൾ പുതുക്കി. അവസാന നിമിഷത്തെ തടസ്സങ്ങളും അധിക നിരക്കും ഒഴിവാക്കാൻ യാത്രക്കാർ പുതുക്കിയ ബാഗേജ് നയങ്ങൾ പിന്തുടരണമെന്നാണ് നിർദേശം.
• കൈയിൽ ഒരു ബാഗ് മാത്രം: ഓരോ യാത്രക്കാരനും ഏഴു കിലോഗ്രാമിൽ കൂടാത്ത ഒരു ഹാൻഡ് ബാഗോ ക്യാബിൻ ബാഗോ മാത്രമേ കൈവശം വെക്കാനാവൂ. മറ്റെല്ലാ ലഗേജുകളും ചെക്ക് ഇൻ ചെയ്യണം.
• ബാഗിന്റെ വലുപ്പം: ക്യാബിൻ ബാഗിന്റെ പരമാവധി വലുപ്പം 55 സെൻറി മീറ്ററിൽ കൂടരുത്. നീളം 40 സെൻറീ മീറ്റർ, വീതി 20 സെന്റീ മീറ്റർ.
• അധിക ബാഗേജിനുള്ള സർചാർജ്: യാത്രക്കാരന്റെ കൈവശമുള്ള ക്യാബിൻ ബാഗിന്റെ വലുപ്പമോ ഭാരമോ പരിധി കവിഞ്ഞാൽ അധിക ബാഗേജ് ചാർജ് ഈടാക്കും.
• മേയ് രണ്ടിന് മുമ്പ് വാങ്ങിയ ടിക്കറ്റുകൾക്ക് പഴയ ബാഗേജ് നയമാണ് ബാധകം. ഇതനുസരിച്ച് എക്കണോമി ക്ലാസിൽ എട്ടുകിലോവരെ കൈവശം വെക്കാം. പ്രീമിയം ഇക്കോണമിയിൽ 10 കി.ഗ്രാം, ഫസ്റ്റ്/ബിസിനസ്: 12 കി.ഗ്രാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.