കർണാടക: കർണാടകയിൽ അക്രമികൾ വിദേശ വനിതയുൾപ്പെടെ രണ്ട് പേരെ ലൈംഗികാതിക്രമത്തിനിരയാക്കുകയും സുഹൃത്തുക്കളെ കനാലിൽ തള്ളിയിടുകയും ചെയ്ത സംഭവത്തിൽ കൊല്ലപ്പെട്ട ഒഡിഷ സ്വദേശിയെക്കുറിച്ച് ബന്ധു. ."ജോലിക്കിടയിൽ സമയം കിട്ടുമ്പോഴെല്ലാം അവൻ യാത്ര ചെയ്തിരുന്നു. വർഷത്തിൽ നാലു യാത്രകളെങ്കിലും ചെയ്യുമായിരുന്നു." ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അവർ.
26കാരനായ ബിബാസ് നായക് യാത്രകളും സാഹസികതയുമൊക്കെ ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു. ഞായറാഴ്ചയാണ് ജൻമനാടായ ഒഡിഷയിലെ കന്ധമലിൽ നായകിന്റെ സംസ്കാരം നടന്നത്. മാർച്ച് ആറിനാണ് ഇസ്രയേലി വനിതയും ഒപ്പമുണ്ടായിരുന്ന ഹോം സ്റ്റേ നടത്തിപ്പുകാരിയും വിജയനഗര ജില്ലയിലെ ഹെറിറ്റേജ് സൈറ്റിനു സമീപം ക്രൂരമായി അക്രമിക്കപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ സമീപത്തെ കനാലിലേക്ക് തള്ളിയിടുകയും ചെയ്തു. മറ്റുള്ളവർ രക്ഷപ്പെട്ടെങ്കിലും ബിബാസ് നായകിനെ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.