ക​ർ​ണാ​ട​ക​യി​ലെ ഹലാൽ വിവാദം; ബഹിഷ്കരണ ആഹ്വാനത്തെ പിന്തുണച്ച് മന്ത്രി

ബംഗളൂരു: ക​ർ​ണാ​ട​ക​യി​ൽ ഹ​ലാ​ൽ മാം​സ​ത്തി​നെ​തി​രാ​യ തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ പി​ന്തു​ണ​ച്ച് മതകാര്യ (മു​സ്റാ​യി) വ​കു​പ്പ് മ​ന്ത്രി ശ​ശി​ക​ലെ ജോ​ലെ രം​ഗ​ത്തെ​ത്തി. തീരദേശ കർണാടകയിൽ നേരത്തെ തന്നെ ഹലാൽ ഇറച്ചിയും ഹലാൽ അല്ലാത്ത ഇറച്ചിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെന്നും ഇപ്പോൾ ഹിന്ദു സംഘടനകൾ നടത്തുന്ന പ്രതിഷേധം ശരിയാണെന്നും മന്ത്രി പറഞ്ഞു. ഹലാൽ ഇറച്ചി ബഹിഷ്കരിക്കണമെന്ന കാമ്പയിനിൽ തെറ്റില്ല. ദൈവത്തിന് ദാനം നൽകുന്നുവെന്ന സങ്കൽപത്തിൽ മൃഗങ്ങളെ ബോധം കെടുത്തിയശേഷമാണ് അറുക്കേണ്ടതെന്നും ഇതുസംബന്ധിച്ച ബോധവത്കരണമാണ് അവർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ, ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിലുള്ള ഹലാൽ ഉൽപന്ന ബഹിഷ്കരണ കാമ്പയിനിനെ തുടർന്നുള്ള അക്രമസംഭവങ്ങൾക്ക് പിന്നാലെ ഹൈകോടതിയിൽ ഹരജി. മുസ്‍ലിം മാംസ കച്ചവടക്കാരെ വിലക്കരുതെന്നാവശ്യപ്പെട്ടും പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നതിൽനിന്നും നേതാക്കളെ വിലക്കണമെന്നാവശ്യപ്പെട്ടും മാണ്ഡ്യ സ്വദേശിയാണ് ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്തത്. എന്നാല്‍, ഹരജി ഉടൻ പരിഗണിക്കണമെന്ന ആവശ്യം ഹൈകോടതി നിരസിച്ചു. ഹരജി പിന്നീട് പരിഗണിക്കും.

Tags:    
News Summary - Halal controversy in Karnataka; Minister supports boycott call

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.