ന്യൂഡല്‍ഹി: ഹജ്ജ് സബ്സിഡി സംബന്ധിച്ച് പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആറംഗ കമ്മിറ്റിയെ നിയോഗിച്ചു. ഹജ്ജ് സബ്സിഡിയുടെ ഫലപ്രദമായ വിനിയോഗം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനാണ് കമ്മിറ്റിയെന്ന് ന്യൂനപക്ഷ മന്ത്രാലയം വ്യക്തമാക്കി. പത്തുവര്‍ഷംകൊണ്ട് ഹജ്ജ് സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കാന്‍ നേരത്തെ സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു.
ഇതനുസരിച്ച് 2012 മുതല്‍ ഹജ്ജ് സ്ബ്സിഡി തുകയില്‍ വര്‍ഷം തോറും 10 ശതമാനം വീതം കുറവ് വരുത്താറുണ്ട്. ഇതേതുടര്‍ന്ന് 2012ല്‍ 836 കോടിയായിരുന്ന ഹജ്ജ് സബ്സിഡി 2015ല്‍ 500 കോടിയില്‍ താഴെയായി കുറഞ്ഞു. വര്‍ഷം തോറും തുകയില്‍ കുറവ് വരുത്തുന്ന രീതി തുടര്‍ന്നാല്‍ 2022 ആകുമ്പോഴേക്കും ഹജ്ജ് സബ്സിഡി പൂര്‍ണമായും ഇല്ലാതാകും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.